Currency

പഴയ വാഹനങ്ങള്‍ എല്ലാ ആറു മാസവും പരിശോധിക്കണമെന്ന നിയമം റദ്ദാക്കി

സ്വന്തം ലേഖകന്‍Thursday, April 20, 2017 6:28 pm

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റാണ് ഉത്തരവ് റദ്ദാക്കിയത്. പഴയ വാഹനങ്ങള്‍ സംബന്ധിച്ചുള്ള പുതിയ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.

ദോഹ: പഴയ വാഹനങ്ങള്‍ എല്ലാ ആറുമാസം കൂടുമ്പോഴും സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കണമെന്നുള്ള നിയമം റദ്ദാക്കി. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റാണ് ഉത്തരവ് റദ്ദാക്കിയത്. പഴയ വാഹനങ്ങള്‍ സംബന്ധിച്ചുള്ള പുതിയ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.

എല്ലാ ആറു മാസം കൂടുമ്പോഴും പതിനഞ്ചു വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ നിര്‍ബന്ധമായും സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കണമെന്നായിരുന്നു നേരത്തെ ഉത്തരവ് പുറത്തിറക്കിയത്. ഇതിന് 500 റിയാല്‍ ഫീസും നിജപ്പെടുത്തിയിരുന്നു. എന്നാല്‍ പഴയ വാഹനങ്ങള്‍ക്കുള്ള ടെക്നിക്കല്‍ പരിശോധനയ്ക്ക് നിശ്ചയിച്ചിരുന്ന 500 റിയാല്‍ ഫീസ് പുനഃപരിശോധിക്കുമെന്നും ട്രാഫിക് ഡിപ്പാര്‍മെന്റ് അധികൃതര്‍ വ്യക്തമാക്കി.

പഴയ വാഹനങ്ങള്‍ സംബന്ധിച്ച പുതിയ ഉത്തരവ് അടുത്ത ആഴ്ചയോടെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x