അഞ്ചു ലക്ഷം (4,14,86000 രൂപ) പൗണ്ടിനാണ് സ്റ്റാമ്പ് ലേലം ചെയ്തത്. ഇന്ത്യന്‍ സ്റ്റാമ്പിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ലേലത്തുകയാണിതെന്ന് ഡീലര്‍ സ്റ്റാന്‍ലി ഗിബ്‌സണ്‍ പറഞ്ഞു. 1948ല്‍ പുറത്തിറങ്ങിയ 10 രൂപയുടെ സ്റ്റാമ്പാണ് ലേലം ചെയതിട്ടുള്ളത്.
ലണ്ടന്‍: മഹാത്മ ഗാന്ധിയുടെ ചിത്രങ്ങള്‍ പതിച്ച തപാല്‍ സ്റ്റാമ്പ് ബ്രിട്ടനില്‍ ലേലം ചെയ്തു. അഞ്ചു ലക്ഷം (4,14,86000 രൂപ) പൗണ്ടിനാണ് സ്റ്റാമ്പ് ലേലം ചെയ്തത്. ഇന്ത്യന്‍ സ്റ്റാമ്പിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ലേലത്തുകയാണിതെന്ന് ഡീലര്‍ സ്റ്റാന്‍ലി ഗിബ്‌സണ്‍ പറഞ്ഞു. 1948ല്‍ പുറത്തിറങ്ങിയ 10 രൂപയുടെ സ്റ്റാമ്പാണ് ലേലം ചെയതിട്ടുള്ളത്. പര്‍പ്പിള്‍ ബ്രൗണ്‍ നിറത്തില്‍ നാല് സ്റ്റാമ്പുകള്‍ അടങ്ങിയ 13 എണ്ണമാണ് പുറത്തിറക്കിയത്.
നാല് എണ്ണം അടങ്ങിയ മറ്റൊരു സെറ്റ് കഴിഞ്ഞ വര്‍ഷം ലേലംചെയ്തിരുന്നു. സ്റ്റാന്‍ലി ഗിബ്‌സണ്‍ ഒരു ലക്ഷത്തി അറുപതിനായിരം പൗണ്ടിനാണ് അത് വിറ്റത്. മറ്റൊരു സെറ്റ് എലിസബത്ത് രാജ്ഞിയുടെ സ്റ്റാമ്പ് ശേഖരത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ സ്റ്റാമ്പ് ശേഖരമാണ് ഇത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.