ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സല്‍വ റോഡ് വഴി ദുഖാന്‍ റോഡിലേക്ക് അമ്പത് കിലോമീറ്ററിലധികം നീളുന്നതാണ് ജി റിങ് റോഡ്. ഹമദ് വിമാനത്താവളം, അല്‍ വജ്ബ, റയ്യാന്‍, ബാനി ഹാജെര്‍, ദുഖാന്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രാസമയം കുറയ്ക്കാന്‍ ഇതു വഴി സഹായകമാകും.
ദോഹ: ജി റിങ് റോഡ് ഗതാഗതത്തിനായി തുറന്നു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തേയും ഓര്‍ബിറ്റല്‍ ഹൈവേയേയും ബന്ധിപ്പിക്കുന്ന ജി റിങ് റോഡ് അഞ്ച് വരിപ്പാതകളും എട്ട് പ്രധാന ഇന്റര്‍ചേഞ്ചുകളും ഉള്‍പ്പെടുന്നതാണ്. ഓര്‍ബിറ്റല്‍ ഹൈവേയുടെ ഗതാഗതത്തിനായി തുറന്നിരിക്കുന്ന ഭാഗവുമായി ബന്ധിപ്പിച്ച് കൊണ്ട് സുഗമമായ നോണ്‍ സ്റ്റോപ്പ് ഗതാഗതമാണ് ജി റിങ് റോഡില്‍ സാധ്യമാക്കിയിരിക്കുന്നത്.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സല്‍വ റോഡ് വഴി ദുഖാന്‍ റോഡിലേക്ക് അമ്പത് കിലോമീറ്ററിലധികം നീളുന്നതാണ് ജി റിങ് റോഡ്. ഹമദ് വിമാനത്താവളം, അല്‍ വജ്ബ, റയ്യാന്‍, ബാനി ഹാജെര്‍, ദുഖാന്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രാസമയം കുറയ്ക്കാന്‍ ഇതു വഴി സഹായകമാകും. ദോഹയിലെ പ്രധാന റോഡുകളിലെ ഗതാഗത കുരുക്കിനും ഇതോടെ പരിഹാരമാകും.
ജി റിങ് റോഡിലൂടെ ഓര്‍ബിറ്റല്‍ ഹൈവേ, അല്‍ വഖ്റ ബൈപാസ് തുടങ്ങിയ എക്സ്പ്രസ് വേകളിലേക്കും വേഗത്തിലെത്താം. തെക്ക് ഭാഗത്ത് നിന്ന് വ്യവസായ മേഖലയിലേക്ക് പ്രവേശിക്കാനും ജി റിങ് റോഡിലൂടെ കഴിയും. കൂടാതെ ഹമദ് തുറമുഖം, മിസൈദ്, ബു സമ്ര അതിര്‍ത്തി, വടക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്കും നേരിട്ടെത്താം.
പുതിയ ഉംബഷീര്‍ ഇന്റര്‍ചേഞ്ചില്‍ അല്‍ വഖ്റ ബൈപാസുമായി ജി റിങ് റോഡിനെ ബന്ധിപ്പിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.