Currency

ഹജ് രജിസ്ട്രേഷന്‍ സമാപിച്ചു; ക്വാട്ട 14,000, അപേക്ഷകള്‍ 23,670

സ്വന്തം ലേഖകന്‍Monday, April 24, 2017 3:15 pm

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഹജ്ജ് തീര്‍ത്ഥാകരില്‍ 20 ശതമാനം വര്‍ധനവാണുണ്ടായത്. ഈ വര്‍ഷം 12,664 സ്വദേശികള്‍ക്ക് ഹജ് തീര്‍ഥാടനത്തിന് പോകാന്‍ സാധിക്കും. അതേസമയം വിദേശികളുടെ ക്വാട്ട 600 ആണ്.

മസ്‌കത്ത്: ഈ വര്‍ഷത്തെ ഹജിന് പോകുന്നവരുടെ രജിസ്ട്രേഷന്‍ സമാപിച്ചു. 14,000 പേര്‍ക്ക് ഹജിന് അവസരം ലഭിക്കുന്ന സാഹചര്യത്തില്‍ 23,670 അപേക്ഷകളാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. ഇക്കാര്യം മന്ത്രാലയം ട്വീറ്റിലൂടെയാണ് അറിയിച്ചത്. കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ ഇത്തവണയും വിദേശികള്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നതിനുള്ള അവസരം ഒരുക്കിയിരുന്നു. ഹജ്ജ് ക്വാട്ട പുനസ്ഥാപിച്ചതിനെ തുടര്‍ന്ന് 14,000 പേര്‍ക്കാണ് ഒമാനില്‍ നിന്ന് ഇത്തവണ ഹജ്ജിന് പോകാന്‍ അവസരം ലഭിക്കുക.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഹജ്ജ് തീര്‍ത്ഥാകരില്‍ 20 ശതമാനം വര്‍ധനവാണുണ്ടായത്. ഈ വര്‍ഷം 12,664 സ്വദേശികള്‍ക്ക് ഹജ് തീര്‍ഥാടനത്തിന് പോകാന്‍ സാധിക്കും. അതേസമയം വിദേശികളുടെ ക്വാട്ട 600 ആണ്. ബാക്കി വരുന്ന ക്വാട്ട ഒമാന്‍ ഹജ് മിഷന്‍ സംഘത്തിനും സൈനിക ഉദ്യോഗസ്ഥര്‍ക്കുമായിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x