'ഷേക്സ്പിയര്‍ക്ക് ഏറ്റവും രസകരമായി പിറന്നാള്‍ ആശംസയര്‍പ്പിക്കുക' എന്ന വിഷയത്തിലുള്ള ഇന്റര്‍ക്ലാസ് കാര്‍ഡ് മേക്കിങ് മത്സരത്തോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. വിവിധയിനം മത്സരങ്ങള്‍ സംഘടിപ്പിച്ചതോടൊപ്പം 12ാം ക്ലാസ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സ്പെഷല്‍ അസംബ്ലിയും നടന്നു.
മസ്കത്ത്: അല്‍സീബ് ഇന്ത്യന്‍ സ്കൂളില്‍ ഇംഗ്ലീഷ് ഭാഷാദിനവും ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള ലോക പുസ്തക പകര്‍പ്പവകാശ ദിനവും ആഘോഷിച്ചു. ഒരാഴ്ച നീളുന്നതാണ് ആഘോഷപരിപാടികള്‍. ഇംഗ്ലീഷ് ഭാഷാദിനമായി ആചരിച്ചത് വിഖ്യാത എഴുത്തുകാരന് ഷേക്സ്പിയറുടെ ജന്മദിനമാണ്.
‘ഷേക്സ്പിയര്‍ക്ക് ഏറ്റവും രസകരമായി പിറന്നാള്‍ ആശംസയര്‍പ്പിക്കുക’ എന്ന വിഷയത്തിലുള്ള ഇന്റര്‍ക്ലാസ് കാര്‍ഡ് മേക്കിങ് മത്സരത്തോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. വിവിധയിനം മത്സരങ്ങള്‍ സംഘടിപ്പിച്ചതോടൊപ്പം 12ാം ക്ലാസ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സ്പെഷല്‍ അസംബ്ലിയും നടന്നു. വിവിധ മത്സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. സ്കോട്ടിഷ് ഡാന്‍സ്, സ്കിറ്റ് തുടങ്ങിയ കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി നടന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.