Currency

ഇന്‍ഡിഗോ യാത്രക്കാരെ ആകര്‍ഷിക്കാനായി ഏറ്റവും കുറഞ്ഞ നിരക്കു പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Wednesday, April 26, 2017 6:04 pm

ദോഹയില്‍നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും ഇന്‍ഡിഗോ ആരംഭിക്കുന്ന സര്‍വീസുകള്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചത്. അടുത്ത മാസം ആദ്യമാണ് സര്‍വീസ് ആരംഭിക്കുന്നത്. മുംബൈയിലേക്കും തിരിച്ചുമുള്ള ടിക്കറ്റിന് (റൗണ്ട് ട്രിപ്) 799 റിയാലാണ് ഉദ്ഘാടന ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

ദോഹ: ഇന്‍ഡിഗോ യാത്രക്കാരെ ആകര്‍ഷിക്കാനായി ഏറ്റവും കുറഞ്ഞ യാത്രാ നിരക്കു പ്രഖ്യാപിച്ചു. ദോഹയില്‍നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും ഇന്‍ഡിഗോ ആരംഭിക്കുന്ന സര്‍വീസുകള്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചത്. അടുത്ത മാസം ആദ്യമാണ് സര്‍വീസ് ആരംഭിക്കുന്നത്.

മുംബൈയിലേക്കും തിരിച്ചുമുള്ള ടിക്കറ്റിന് (റൗണ്ട് ട്രിപ്) 799 റിയാലാണ് ഉദ്ഘാടന ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഡല്‍ഹി റൗണ്ട് ട്രിപ്പിന് 999 റിയാലും. സാധാരണ ഒരു ഭാഗത്തേക്കു മാത്രം ഈ നിരക്കുള്ളപ്പോഴാണ് ഇന്‍ഡിഗോയുടെ ഈ ഉദ്ഘാടന ഓഫര്‍. മേയ് അഞ്ചു മുതലാണ് ഇരു സര്‍വീസുകളും ആരംഭിക്കുക.

അതേസമയം ഇന്‍ഡിഗോ ഉദ്ഘാടന ഓഫറായാണ് ഏറ്റവും കുറഞ്ഞ നിരക്കു നല്‍കുന്നതെന്നും തുടര്‍ന്നു ഏറ്റവും കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്താന്‍ ശ്രമിക്കുമെന്നും ചീഫ് കമേഴ്‌സ്യല്‍ ഓഫിസര്‍ സഞ്ജയ് കുമാര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x