Currency

യുഎഇയിലെ സ്‌കൂള്‍ ബസുകള്‍ക്ക് പുതിയ മാനദണ്ഡം പുറത്തിറക്കി

സ്വന്തം ലേഖകന്‍Friday, April 28, 2017 10:22 am

പതിനൊന്ന് വയസില്‍ താഴെ പ്രായമുള്ള കുട്ടികളെയാണ് കൊണ്ടുപോകുന്നതെങ്കില്‍ ഡ്രൈവര്‍ കൂടാതെ ഒരു സൂപ്പര്‍വൈസറും ബസില്‍ ഉണ്ടായിരിക്കണം. എന്നാല്‍ അറബി സംസാരിക്കാന്‍ അറിയാവുന്ന ഇരുപത്തിയഞ്ചിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള ആളെ വേണം സൂപ്പര്‍വൈസറായി നിയമിക്കാന്‍.

റിയാദ്: യുഎഇയിലെ സ്‌കൂള്‍ ബസുകള്‍ക്ക് പുതിയ ഫെഡറല്‍ ലാന്‍ഡ് ആന്‍ഡ് മാരിടൈം അഥോറിറ്റി മാനദണ്ഡങ്ങള്‍ പുറത്തിറക്കി. എട്ടോളം മാനദണ്ഡങ്ങളാണ് പുതുതായി പുറത്തിറക്കിയിരിക്കുന്നത്. സ്‌കൂള്‍ ബസുകള്‍ ഇനി മുതല്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകാനല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല, ബസുകളില്‍ സൂപ്പര്‍വൈസര്‍മാര്‍ നിര്‍ബന്ധമാണ് തുടങ്ങി കര്‍ശന നിര്‍ദേശങ്ങളടങ്ങുന്നതാണ് പുതിയ മാനദണ്ഡം. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും, സ്വകാര്യ സ്‌കൂളുകള്‍ക്കും ഇത് ബാധകമാണ്.

പതിനൊന്ന് വയസില്‍ താഴെ പ്രായമുള്ള കുട്ടികളെയാണ് കൊണ്ടുപോകുന്നതെങ്കില്‍ ഡ്രൈവര്‍ കൂടാതെ ഒരു സൂപ്പര്‍വൈസറും ബസില്‍ ഉണ്ടായിരിക്കണം. എന്നാല്‍ അറബി സംസാരിക്കാന്‍ അറിയാവുന്ന ഇരുപത്തിയഞ്ചിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള ആളെ വേണം സൂപ്പര്‍വൈസറായി നിയമിക്കാന്‍.

ബസില്‍ നിന്നും ഇറങ്ങുമ്പോഴും കയറുമ്പോഴും എല്ലാം കുട്ടികളെ സഹായിക്കേണ്ടത് സൂപ്പര്‍വൈസറുടെ ഉത്തരവാദിത്തമാണ്. കുട്ടികള്‍ മാതാപിതാക്കളുടെ അടുത്ത് സുരക്ഷിതമായി എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ബസ് ഓടിതുടങ്ങും മുന്‍പ് എല്ലാ കുട്ടികളെയും സീറ്റുകളില്‍ ഇരുത്തുകയും, സീറ്റ് ബെല്‍റ്റ് ധരിപ്പിക്കുകയും ചെയ്യേണ്ടത് സൂപ്പര്‍വൈസറാണ്. ബസിന്റെ സീറ്റെണ്ണത്തെക്കാള്‍ കൂടുതല്‍ കുട്ടികള്‍ ബസില്‍ യാത്രചെയ്യാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x