Currency

കഹ്റാമ അവയര്‍നസ് പാര്‍ക്ക് തിങ്കളാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും

സ്വന്തം ലേഖകന്‍Friday, April 28, 2017 11:03 am

ഊര്‍ജ സംരക്ഷണത്തെക്കുറിച്ചുള്ള പഠന ബോധവല്‍ക്കരണ പ്രദര്‍ശന കേന്ദ്രമായാണു പാര്‍ക്ക് ഡിസൈന്‍ ചെയ്തിട്ടുള്ളത്. ഊര്‍ജ, ജല സംരക്ഷണത്തെക്കുറിച്ച് വിവിധ മാതൃകകളിലൂടെയും ത്രിമാന ചിത്രങ്ങളിലൂടെയും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ബോധവല്‍ക്കരണം നടത്തുകയാണു ലക്ഷ്യം.

ദോഹ: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം അല്‍ തുമാമയിലെ കഹ്റാമ അവയര്‍നസ് പാര്‍ക്ക് അടുത്താഴ്ച ഉദ്ഘാടനം ചെയ്യും. വരുന്ന തിങ്കളാഴ്ച മുതല്‍ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. ലോക ഭൗമദിനത്തോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്യപ്പെടുന്ന പാര്‍ക്കില്‍ വൈദ്യുതിയുടേയും ജലത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ത്രിമാന ചിത്രങ്ങളിലൂടെ ബോധവത്ക്കരണം നടത്തും.

ഊര്‍ജ സംരക്ഷണത്തെക്കുറിച്ചുള്ള പഠന ബോധവല്‍ക്കരണ പ്രദര്‍ശന കേന്ദ്രമായാണു പാര്‍ക്ക് ഡിസൈന്‍ ചെയ്തിട്ടുള്ളത്. ഊര്‍ജ, ജല സംരക്ഷണത്തെക്കുറിച്ച് വിവിധ മാതൃകകളിലൂടെയും ത്രിമാന ചിത്രങ്ങളിലൂടെയും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ബോധവല്‍ക്കരണം നടത്തുകയാണു ലക്ഷ്യം.

ഡിസൈന്‍ വ്യത്യസ്തത കൊണ്ട് പാര്‍ക്ക് നേരത്തെ തന്നെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. ഇ-റിങ് റോഡില്‍ തുമാമ ഇന്റര്‍സെക്ഷന് സമീപമാണ് പാര്‍ക്ക് സ്ഥാപിച്ചിരിക്കുന്നത്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x