ഹിമാചല്‍ പ്രദശ്, കേരളം, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് അഴിമതി കുറവ്. 20 സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. കഴിഞ്ഞ വര്‍ഷം മൂന്നിലൊന്ന് കുടുംബങ്ങളും സര്‍ക്കാര്‍ തലത്തിലെ അഴിമതി അനുഭവിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന സംസ്ഥാനം കര്‍ണാടകയെന്ന് സര്‍വേ റിപ്പോര്‍ട്ട്. കൈക്കൂലി നല്‍കിയതുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ വ്യക്തിപരമായ അഭിപ്രായം ആധാരമാക്കി നടത്തിയ സര്‍വേഫലത്തിലാണ് പുതിയ കണ്ടെത്തലുള്ളത്. ഒരു എന്‍.ജി.ഒ ആണ് ഇത് സംബന്ധിച്ച് സര്‍വേ നടത്തിയത്. ആന്ധ്രപ്രേദശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, ജമ്മുകാശ്മീര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് കര്‍ണാടകക്ക് പിന്നില്‍ ഉള്ളത്.
ഹിമാചല്‍ പ്രദശ്, കേരളം, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് അഴിമതി കുറവ്. 20 സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. കഴിഞ്ഞ വര്‍ഷം മൂന്നിലൊന്ന് കുടുംബങ്ങളും സര്‍ക്കാര്‍ തലത്തിലെ അഴിമതി അനുഭവിച്ചിട്ടുണ്ട്. 2005ല്‍ നടത്തിയ സര്‍വേയില്‍ ഇത്തരത്തില്‍ അഴിമതി അനുഭവിച്ചിട്ടുള്ളവരുടെ എണ്ണം 53 ശതമാനമായിരുന്നു.
ഗ്രാമീണ- നഗര മേഖലയിലെ 3000 പേരില്‍ നടത്തിയ സര്‍വേയില്‍ നോട്ട് പിന്‍വലിക്കല്‍ സമയത്ത് അഴിമതി കുറഞ്ഞതായും അഭിപ്രായമുണ്ട്. 6,350 കോടി രൂപയാണ് 20 സംസ്ഥാനങ്ങളില്‍ നിന്നായി ജനങ്ങള്‍ കൈക്കൂലിയായി കഴിഞ്ഞ വര്‍ഷം നല്‍കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.