Currency

ഒമാനിലെ ഹൈമയില്‍ വാഹനാപകടം: രണ്ട് മരണം, അഞ്ച് മലയാളികള്‍ക്ക് പരിക്ക്

സ്വന്തം ലേഖകന്‍Friday, April 28, 2017 1:32 pm

മസ്‌കത്തില്‍ നിന്ന് സലാലയിലേക്ക് വരികയായിരുന്ന സലാല ലൈന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ബസ് ട്രക്കുമാണ് കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്നത് വ്യക്തമായിട്ടില്ല. കോഴിക്കോട് ജില്ലക്കാരായ മലയാളി കുടുംബത്തിലെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

സലാല: ഒമാനിലെ ഹൈമയില്‍ വാഹനാപകടത്തില്‍ ഡ്രൈവര്‍ അടക്കം രണ്ട് പേര്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. മസ്‌കത്തില്‍ നിന്ന് സലാലയിലേക്ക് വരികയായിരുന്ന സലാല ലൈന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ബസ് ട്രക്കുമാണ് കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്നത് വ്യക്തമായിട്ടില്ല. കോഴിക്കോട് ജില്ലക്കാരായ മലയാളി കുടുംബത്തിലെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

മസ്‌കത്ത് എയര്‍പോര്‍ട്ടില്‍ നിന്ന് വരികയായിരുന്നു ബസ്. വെളുപ്പിനെ നാല് മണിയോടെയാണ് ഹൈമക്ക് 50 കിലോമീറ്റര്‍ അടുത്തായി ബസ് അപകടത്തില്‍പ്പെട്ടത്. ബംഗ്ലാദേശ്, പാകിസ്ഥാന്‍ മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് യാത്രക്കാരധികവുമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരെ ഹൈമ ഹോസ്പിറ്റലിലേക്ക് മാറ്റി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x