Currency

ഡേകെയറിലെത്തുന്ന കുട്ടികളുടെ രക്ഷിതാക്കളെ മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ക്യൂൻസ്‌ലാൻഡ്

സ്വന്തം ലേഖകൻFriday, April 28, 2017 5:22 pm

ഡേകെയറിലെത്തുന്ന കുട്ടികളിൽ മൂന്നിലൊന്ന് പേരുടെയും രക്ഷിതാക്കൾ മെഥാംഫെറ്റാമിൻ എന്ന മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം

ബ്രിസ്ബേൺ: ഡേകെയറിലെത്തുന്ന കുട്ടികളുടെ മാതാപിതാക്കളെ നിർബന്ധിത മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ക്യൂൻസ്‌ലാൻഡ് സർക്കാർ. ഡേകെയറിലെത്തുന്ന കുട്ടികളിൽ മൂന്നിലൊന്ന് പേരുടെയും രക്ഷിതാക്കൾ മെഥാംഫെറ്റാമിൻ എന്ന മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനം.

മാതാപിതാക്കളിലെ ലഹരിമരുന്ന് ഉപയോഗത്തെ നേരിടാന്‍ പുതിയ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ക്യൂൻസ്‌ലാൻഡ് ചൈല്‍ഡ് സേഫ്റ്റി മന്ത്രി ഷാന്നോന്‍ ഫെന്റിമാന്‍ അറിയിച്ചു. തങ്ങളുടെ കുട്ടികളെ സംരക്ഷണ കേന്ദ്രത്തില്‍ നോക്കണമെങ്കില്‍ മാതാപിതാക്കള്‍ മയക്കുമരുന്ന് പരിശോധനകള്‍ക്ക് വിധേയരാകണമെന്നത് നിര്‍ബന്ധമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x