Currency

ഖത്തറില്‍ നാല് രാജ്യങ്ങള്‍ക്ക് പഴം, പച്ചക്കറി ഇറക്കുമതിയില്‍ താല്‍ക്കാലിക വിലക്ക്

സ്വന്തം ലേഖകന്‍Friday, April 28, 2017 5:42 pm

ഈജിപ്ത്, ജോര്‍ദാന്‍, ലബനന്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്ക് എര്‍പ്പെടുത്തിയിട്ടുള്ളത്. ഈ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ചില പഴ വര്‍ഗങ്ങളില്‍ കീടനാശിനികള്‍ അമിതമായ തോതില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സെന്‍ട്രല്‍ ലാബാണ് നടപടിയെടുത്തത്.

ദോഹ: നാല് രാജ്യങ്ങളില്‍ നിന്നുള്ള ഏതാനും പഴ വര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ദോഹയില്‍ താല്‍ക്കാലിക വിലക്ക്. ഈജിപ്ത്, ജോര്‍ദാന്‍, ലബനന്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്ക് എര്‍പ്പെടുത്തിയിട്ടുള്ളത്. ഈ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ചില പഴ വര്‍ഗങ്ങളില്‍ കീടനാശിനികള്‍ അമിതമായ തോതില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സെന്‍ട്രല്‍ ലാബാണ് നടപടിയെടുത്തത്.

അടുത്ത മാസം 24 വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സെന്‍ട്രല്‍ ലാബില്‍ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 510 ഇനങ്ങളുടെ സാമ്പിളുകളാണ് പരിശോധന നടത്തിയത്. ഇതില്‍ 67 ഇനങ്ങള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതില്‍ നിന്ന് വിലക്കിയതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

രാജ്യാന്തര തലത്തില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന പതിനഞ്ച് ലാബുകളില്‍ ഒന്നായ സെന്‍ട്രല്‍ ലാബില്‍ കീടനാശിനി ഉപയോഗം അടക്കമുള്ള പരിശോധനകള്‍ നടത്തുന്നതിന് അത്യാധുനിക സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x