Currency

ജിസിസി രാജ്യങ്ങളില്‍ റോമിങ് നിരക്കിളവ് പ്രാബല്യത്തില്‍

സ്വന്തം ലേഖകന്‍Wednesday, May 3, 2017 1:44 pm

ഖത്തര്‍, സൗദി അറേബ്യ, ബഹ്‌റൈന്‍, യുഎഇ, കുവൈത്ത്, ഒമാന്‍ എന്നീ ആറു രാജ്യങ്ങളിലെയും ടെലികോം ഉപഭോക്താക്കള്‍ക്കു റോമിങ്ങില്‍ ആയിരിക്കുമ്പോഴുള്ള ഡേറ്റ നിരക്ക് 35% കുറഞ്ഞിട്ടുണ്ട്. വോയ്‌സ് കോള്‍, എസ്എംഎസ് നിരക്കുകളുംകുറഞ്ഞു.

ദോഹ: ജിസിസി രാജ്യങ്ങളില്‍ മൂന്നുഘട്ടങ്ങളിലായി നടപ്പാക്കുന്ന റോമിങ് നിരക്കുകള്‍ വീണ്ടും കുറച്ചതായി കമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി (സിആര്‍എ) അറിയിച്ചു. നിരക്കിളവിന്റെ രണ്ടാംഘട്ടമാണ് ഇപ്പോള്‍ പ്രാബല്യത്തിലായിരിക്കുന്നത്. ഖത്തര്‍, സൗദി അറേബ്യ, ബഹ്‌റൈന്‍, യുഎഇ, കുവൈത്ത്, ഒമാന്‍ എന്നീ ആറു രാജ്യങ്ങളിലെയും ടെലികോം ഉപഭോക്താക്കള്‍ക്കു റോമിങ്ങില്‍ ആയിരിക്കുമ്പോഴുള്ള ഡേറ്റ നിരക്ക് 35% കുറഞ്ഞിട്ടുണ്ട്.

വോയ്‌സ് കോള്‍, എസ്എംഎസ് നിരക്കുകളുംകുറഞ്ഞു. മൊബൈല്‍ ഡേറ്റ ചാര്‍ജില്‍ 35% കുറവാണ് ലഭ്യമായിരിക്കുന്നത്. ഒരു മെഗാബൈറ്റ് ഡേറ്റ ഡൗണ്‍ലോഡ് ചെയ്യുന്നതിനു നിലവിലുണ്ടായിരുന്ന 4.73 റിയാല്‍ എന്ന നിരക്ക് 3.09 റിയാലായും ലോക്കല്‍ കോള്‍ നിരക്ക് മിനിറ്റിന് 0.94 റിയാല്‍ എന്ന റേറ്റില്‍നിന്ന് 0.91 ആയും കുറച്ചിട്ടുണ്ട്. ജിസിസി രാജ്യങ്ങള്‍ തമ്മിലുള്ള കോള്‍ നിരക്ക് 2.33 റിയാലില്‍നിന്ന് 2.25 ആയി കുറഞ്ഞു.

പുതിയ നിരക്കിളവുകള്‍ ജിസിസി രാജ്യങ്ങളിലെ മൊബൈല്‍ ഉപഭോക്താക്കള്‍ക്കു വലിയനേട്ടമാണ്. 2015 ജൂണിലാണ് റോമിങ് ചാര്‍ജും ഡേറ്റ ചാര്‍ജും ലോക്കല്‍ കോളിനു തുല്യമാക്കി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ റോമിങ് നിരക്കുകള്‍ കുറയ്ക്കാന്‍ ജിസിസി വാര്‍ത്താവിനിമയ മന്ത്രാലയങ്ങളും മൊബൈല്‍ സേവന ദാതാക്കളും തീരുമാനമെടുത്തത്. 2016 ഏപ്രില്‍ ഒന്നിനാണ് ഇതിന്റെ ആദ്യഘട്ട നിരക്കിളവ് പ്രാബല്യത്തിലായത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x