Currency

പുതിയ മസ്‌കത്ത് വിമാനത്താവള ടെര്‍മിനല്‍ പരിശോധന വിജയകരം

സ്വന്തം ലേഖകന്‍Friday, May 5, 2017 9:19 pm

പുതിയ മസ്‌കത്ത് വിമാനത്താവള ടെര്‍മിനലിന്റെ നിര്‍മാണ ജോലികള്‍ അവസാനഘട്ടത്തില്‍. യാത്രക്കാര്‍ക്കായുള്ള സൗകര്യങ്ങളുടെ പ്രവര്‍ത്തനക്ഷമതാ പരിശോധന കഴിഞ്ഞ ദിവസം വിജയകരമായി നടന്നു. എണ്‍പതോളം പേര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.

മസ്‌കത്ത്: പുതിയ മസ്‌കത്ത് വിമാനത്താവള ടെര്‍മിനലിന്റെ നിര്‍മാണ ജോലികള്‍ അവസാനഘട്ടത്തില്‍. യാത്രക്കാര്‍ക്കായുള്ള സൗകര്യങ്ങളുടെ പ്രവര്‍ത്തനക്ഷമതാ പരിശോധന കഴിഞ്ഞ ദിവസം വിജയകരമായി നടന്നു. എണ്‍പതോളം പേര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്. ഇനി ടെര്‍മിനലിന്റെ പല ഘട്ടങ്ങളിലും അവസാന മിനുക്കുപണികള്‍ മാത്രമാണ് ബാക്കിയുള്ളത്.

പാസഞ്ചര്‍ ടെര്‍മിനലിന്റെയും സാങ്കേതിക സംവിധാനങ്ങളുടെയും പരിശോധനയാണ് നടന്നതെന്ന് വിമാനത്താവള പ്രൊജക്ട് അധികൃതര്‍ പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ എയര്‍പോര്‍ട്ട് തുറക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x