Currency

മസ്‌കത്തില്‍ സ്‌കൂള്‍ ബസുകള്‍ക്ക് സി.ബി.എസ്.ഇ സുരക്ഷാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി

സ്വന്തം ലേഖകന്‍Monday, May 8, 2017 4:07 pm

ഗ്ലോബല്‍ പൊസിഷനിങ് സംവിധാനവും ക്ലോസ്ഡ് സര്‍ക്യൂട്ട് ഡെലിവിഷനുമാണ് പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍. ബസിന്റെ ജനലുകളില്‍ ഗ്രില്ലുകള്‍, വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഓരോ സ്‌കൂളിലും ചുമതലപ്പെട്ട ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ എന്നിവ ഉണ്ടായിരിക്കണം.

 

മസ്‌കത്ത്: സ്‌കൂള്‍ ബസുകളില്‍ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് സി.ബി.എസ്.ഇ നിര്‍ദേശിച്ചു. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം.

ഗ്ലോബല്‍ പൊസിഷനിങ് സംവിധാനവും ക്ലോസ്ഡ് സര്‍ക്യൂട്ട് ഡെലിവിഷനുമാണ് പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍. ബസിന്റെ ജനലുകളില്‍ ഗ്രില്ലുകള്‍, വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഓരോ സ്‌കൂളിലും ചുമതലപ്പെട്ട ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ എന്നിവ ഉണ്ടായിരിക്കണം. ഡ്രൈവറുടെ പെരുമാറ്റവും ഡ്രൈവിങ് രീതികളും നിരീക്ഷിക്കാനും വിലയിരുത്താനും രക്ഷാകര്‍ത്താക്കളുടെ സന്നദ്ധ സേവനം ആവശ്യപ്പെടുകയും വേണം. സ്‌കൂളിലേക്കുള്ള യാത്രയില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ രക്ഷാകര്‍ത്താക്കള്‍ക്കും ഉത്തരവാദിത്തമുണ്ട്.

ഡ്രൈവറുടെയും കണ്ടക്ടറുടെയും തെറ്റായ പെരുമാറ്റം ബസിലുള്ള രക്ഷാകര്‍ത്താവ് സ്‌കൂര്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരണം. ഇത്തരം മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ കൈക്കൊള്ളുന്നതാണ്. സ്‌കൂള്‍ ബസുകളുമായി ബന്ധപ്പെട്ട അപകടങ്ങള്‍ക്ക് സ്‌കൂള്‍ മേധാവിയും മാനേജ്‌മെന്റുമായിരിക്കും ഉത്തരവാദികളെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂള്‍, വാദികബീര്‍, സലാല സ്‌കൂള്‍ എന്നിവിടങ്ങളിലാണ് സുരക്ഷിത ബസ് ഗതാഗത സംവിധാനം ഈ വര്‍ഷം നടപ്പിലാക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x