കുടയുള്ള ട്രോളിയാണ് ശുചീകരണ തൊഴിലാളികള്‍ക്കു തണലൊരുക്കുന്നതിനായി മന്ത്രാലയം തയാറാക്കിയിട്ടുള്ളത്. ശരീരത്തിലേക്ക് നേരിട്ടു വെയിലേല്‍ക്കുന്നത് തടയാന്‍ ഇത്തരത്തില്‍ നിര്‍മിക്കുന്ന കുടയുള്ള ട്രോളികള്‍ വഴി സാധിക്കും. ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.
ദോഹ: ശുചീകരണ തൊഴിലാളികള്‍ക്കു തണലൊരുക്കാന്‍ നൂതന ആശയവുമായി നഗരസഭ, പരിസ്ഥിതി മന്ത്രാലയം. കുടയുള്ള ട്രോളിയാണ് ശുചീകരണ തൊഴിലാളികള്‍ക്കു തണലൊരുക്കുന്നതിനായി മന്ത്രാലയം തയാറാക്കിയിട്ടുള്ളത്. ശരീരത്തിലേക്ക് നേരിട്ടു വെയിലേല്‍ക്കുന്നത് തടയാന്‍ ഇത്തരത്തില്‍ നിര്‍മിക്കുന്ന കുടയുള്ള ട്രോളികള്‍ വഴി സാധിക്കും. ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.
സൂര്യാതപം ഏല്ക്കുന്നതു തടയാന്‍ ഇതു ശുചീകരണ തൊഴിലാളികളെ സഹായിക്കുമെന്നു നഗരസഭ, പരിസ്ഥിതി മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു. ട്രോളികള്‍ ഭാരം കുറഞ്ഞ സാമഗ്രി ഉപയോഗിച്ചാണ് നിര്മിച്ചിട്ടുള്ളതെന്നതിനാല് ഒരിടത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു നീക്കുന്നതിനും വളരെ എളുപ്പവുമാണ്. മന്ത്രാലയത്തിന്റെ തൊഴിലാളികളോടുള്ള ഈ സമീപനത്തിനു സമൂഹമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.