മെയ് മാസത്തിലെ എല്ലാ വെള്ളിയാഴ്ചയുമാണ് ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അല്‍ ഖുവൈര്‍ 33ലെ ശാഖയിലാണ് പരിശോധനയും ചികിത്സയും സൗജന്യമായി ലഭിക്കുക. ക്ലിനിക്കിലെ എല്ലാ വിഭാഗങ്ങളിലെയും പരിശോധനകള്‍ സൗജന്യമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
മസ്‌കത്ത്: ഷിഫ അല്‍ ജസീറ പോളിക്ലിനിക്കില്‍ സൗജന്യ ആരോഗ്യ പരിശോധന. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് സൗജന്യ പരിശോധന നടത്തുന്നത്. മെയ് മാസത്തിലെ എല്ലാ വെള്ളിയാഴ്ചയുമാണ് ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അല്‍ ഖുവൈര്‍ 33ലെ ശാഖയിലാണ് പരിശോധനയും ചികിത്സയും സൗജന്യമായി ലഭിക്കുക.
ക്ലിനിക്കിലെ എല്ലാ വിഭാഗങ്ങളിലെയും പരിശോധനകള്‍ സൗജന്യമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശത്തിന് അനുസരിച്ച് ആവശ്യമായ ലാബ് പരിശോധന, എക്സ്‌റേ, അള്‍ട്രാ സൗണ്ട് പരിശോധന എന്നിവയും സൗജന്യമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 91118442, 91116442.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.