Currency

ഒമാനില്‍ ഔദ്യോഗിക മുദ്രകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചാല്‍ ശക്തമായ നടപടി

സ്വന്തം ലേഖകന്‍Saturday, May 13, 2017 11:03 am

ഔദ്യോഗിക മുദ്രകളോ രാജകീയ അടയാളമോ അനുമതി കൂടാതെ ഉപയോഗിക്കുന്നവര്‍ക്കെതിരെയാണ് നടപടി എടുക്കുന്നത്. റോയല്‍ ഒമാന്‍ പോലീസിന്റേതടക്കമുള്ള ചിഹ്നങ്ങള്‍ അനുമതി ഇല്ലാതെ ഉപയോഗിക്കുന്നത് വര്‍ധിച്ച് വരികയാണ്. ഈ സാഹചര്യത്തിലാണ് ഇതിനെതിരെ നടപടി എടുക്കാന്‍ തീരുമിച്ചത്.

മസ്‌കത്ത്: രാജ്യത്തിന്റെ ഔദ്യോഗിക മുദ്രകള്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നതിനെതിരെ നടപടി വരുന്നു. ഔദ്യോഗിക മുദ്രകളോ രാജകീയ അടയാളമോ അനുമതി കൂടാതെ ഉപയോഗിക്കുന്നവര്‍ക്കെതിരെയാണ് നടപടി എടുക്കുന്നത്. റോയല്‍ ഒമാന്‍ പോലീസിന്റേതടക്കമുള്ള ചിഹ്നങ്ങള്‍ അനുമതി ഇല്ലാതെ ഉപയോഗിക്കുന്നത് വര്‍ധിച്ച് വരികയാണ്. ഈ സാഹചര്യത്തിലാണ് ഇതിനെതിരെ നടപടി എടുക്കാന്‍ തീരുമിച്ചത്. ഖഞ്ചറും വാളും ചേര്‍ന്ന രൂപമാണ് ഒമാന്‍ ചിഹ്നമായി ഉപയോഗിക്കുന്നത്. ഖഞ്ചറും വാളും കിരീടവും അടങ്ങിയതാണ് ആര്‍.ഒ.പിയുടെ മുദ്ര.

ഒമാന്റെ ലോഗോ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വാണിജ്യ ഉത്പന്നങ്ങളില്‍ ഇത്തരം ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ശക്തമായ നടപടിയുണ്ടാകും. ഇത്തരം നിയമ ലംഘനം കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് ഉത്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ ഉത്പന്നങ്ങളില്‍ ഔദ്യോഗിക മുദ്രകള്‍ ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

അനുമതി ഇല്ലാതെ മുദ്രകള്‍ ഉപയോഗിക്കുന്നത് രാജ്യത്തിന്റെ പതാകയെയും ഔദ്യോഗിക മുദ്രയെയും രാജകീയ ഗാനത്തേയും കുറിച്ച് പ്രതിപാദിക്കുന്ന 53/2004 രാജകീയ ഉത്തരവിന്റെ ലംഘനമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x