Currency

രാജ്യത്ത് 15 വര്‍ഷത്തിനുള്ളില്‍ റോഡപകടങ്ങളില്‍ 32 ലക്ഷം പേര്‍ കൊല്ലപ്പെടുമെന്ന് റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍Friday, May 19, 2017 11:21 am

നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 2016 മുതല്‍ 2030 വരെയുള്ള കാലയളവില്‍ 32 ലക്ഷത്തിലധികം ആളുകള്‍ അപകടത്തില്‍ കൊല്ലപ്പെടാനാണ് സാധ്യതയെന്ന് ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റോഡ് അപകടസര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ രണ്ട് ലക്ഷത്തിന് മുകളില്‍ ആളുകള്‍ കാര്‍ അപകടത്തിലായിരിക്കും കൊല്ലപ്പെടുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ന്യൂഡല്‍ഹി: രാജ്യത്ത് വരുന്ന 15 വര്‍ഷത്തിനുള്ളില്‍ റോഡപകടങ്ങളില്‍ 32 ലക്ഷം പേര്‍ കൊല്ലപ്പെടുമെന്ന് റിപ്പോര്‍ട്ട്. ദേശീയ ക്രൈംറെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റോഡ് അപകടസര്‍വേ റിപ്പോര്‍ട്ട് പ്രകാരമാണ് ഇത്രയും പേര്‍ അപകടങ്ങളില്‍ മരിക്കുമെന്ന് വ്യക്തമാക്കുന്നത്. ഒരു വര്‍ഷം 4 ലക്ഷത്തിലധികം റോഡ് അപകടങ്ങള്‍ സംഭവിക്കുന്നത്. 2015 ല്‍ മാത്രം കാല്‍ലക്ഷത്തിലധികം പേര്‍ ഇത്തരത്തില്‍ റോഡ് അപകടങ്ങളില്‍ കൊല്ലപ്പെട്ടു.

അമിത വേഗത മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഓരോ വര്‍ഷവും ഉയര്‍ന്ന് വരുകയാണ്. റോഡുകളുടെ ശോചനീയവാസ്ഥയും അപകടത്തിന് വലിയൊരളവില്‍ കാരണമാകുന്നുണ്ട്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 2016 മുതല്‍ 2030 വരെയുള്ള കാലയളവില്‍ 32 ലക്ഷത്തിലധികം ആളുകള്‍ അപകടത്തില്‍ കൊല്ലപ്പെടാനാണ് സാധ്യതയെന്ന് ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റോഡ് അപകടസര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ രണ്ട് ലക്ഷത്തിന് മുകളില്‍ ആളുകള്‍ കാര്‍ അപകടത്തിലായിരിക്കും കൊല്ലപ്പെടുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2015 ലെ കണക്കുകള്‍ പ്രകാരം 43.7 ശതമാനവും അമിതവേഗത മൂലമുണ്ടാകുന്ന അപകടങ്ങളാണ്. ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നത് തമിഴ്‌നാട്ടിലാണ്. ഒരു വര്‍ഷം പതിനായിരത്തോളം അപകടങ്ങള്‍. മഹാരാഷ്ട്രയില്‍ ഏഴായിരത്തിന് മുകളിലും ഗുജറാത്തില്‍ അയ്യായിരത്തിന് മുകളിലും അപകടങ്ങള്‍ സംഭവിക്കുന്നു. ഉത്തര്‍പ്രദേശും കര്‍ണാടകയുമാണ് നാലും അഞ്ചും സ്ഥാനത്തുള്ളത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഏറ്റവും കുറഞ്ഞ റോഡ് അപകടങ്ങള്‍ ഉണ്ടാകുന്നത്. മിസോറാമില്‍ ആറും മണിപ്പൂരില്‍ 16 ഉം അപകടങ്ങളാണ് ഉണ്ടായത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x