Currency

മസ്‌കത്തില്‍ ഇ-വിസ സംവിധാനം നിലവില്‍ വന്നു

സ്വന്തം ലേഖകന്‍Saturday, May 20, 2017 1:19 pm

ഇ-വിസ എടുക്കുന്നതിനായി www.evisa.rop.gov.om എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. തുടര്‍ന്ന് ലഭിക്കുന്ന യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുകയും ഏതുതരം വിസയാണ് വേണ്ടതെന്ന് തെരഞ്ഞെടുക്കുകയും ചെയ്യണം. അതിന് ശേഷം പണവും ഓണ്‍ലൈനായി അടയ്ക്കാം.

മസ്‌കത്ത്: വിസ നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിനുള്ള ഇ-വിസ സംവിധാനം നിലവില്‍ വന്നതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. അവധിക്കാലം ചെലവഴിക്കാനും ബിസിനസ് ആവശ്യത്തിനും മറ്റുമായി എത്തുന്നവര്‍ക്കും ഏറെ സഹായകമാണ് പുതിയ സംവിധാനം. വിസക്കായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നത് വഴി ബന്ധപ്പെട്ട ഓഫിസുകളിലെ തിരക്ക് കുറയുമെന്നും ആര്‍.ഒ.പി ട്വിറ്ററില്‍ അറിയിച്ചു.

ഇ-വിസ എടുക്കുന്നതിനായി www.evisa.rop.gov.om എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. തുടര്‍ന്ന് ലഭിക്കുന്ന യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുകയും ഏതുതരം വിസയാണ് വേണ്ടതെന്ന് തെരഞ്ഞെടുക്കുകയും ചെയ്യണം. അതിന് ശേഷം പണവും ഓണ്‍ലൈനായി അടയ്ക്കാം. ജി.സി.സി രാഷ്ട്രങ്ങളില്‍ റെസിഡന്റ് വിസയുള്ള ഇന്ത്യക്കാര്‍ക്ക് ഈ സൗകര്യം ഏറെ സൗകര്യപ്രദമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

പരിഷ്‌കരിച്ച ആര്‍.ഒ.പി വെബ്‌സൈറ്റും നിലവില്‍ വന്നു. വിസാ നടപടിക്രമങ്ങള്‍ ഓണ്‍ലൈനാക്കിയത് വിനോദസഞ്ചാരമേഖലക്കാകും കൂടുതല്‍ ഗുണപ്രദമാവുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x