Currency

ഡ്രൈവിങ് ടെസ്റ്റ്: പുതിയ പരിഷ്‌കരണം താല്‍ക്കാലികമായി പിന്‍വലിച്ചു

സ്വന്തം ലേഖകന്‍Sunday, May 21, 2017 11:10 am

നാലുചക്ര വാഹനങ്ങളുടെ (എല്‍.എം.വി) ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം ഇനിയൊരുത്തരവുണ്ടാകുന്നത് വരെ നടപ്പാക്കേണ്ടതില്ലെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമീഷണറുടെ ഉത്തരവ്. ഗ്രേഡിയന്റ് ടെസ്റ്റ് (കയറ്റത്തില്‍ നിര്‍ത്തിയ വാഹനം പിന്നോട്ടിറങ്ങാതെ മുന്നോട്ടെടുക്കുക), ആങ്കുലര്‍ റിവേഴ്സ് പാര്‍ക്കിങ് (പിന്നോട്ടെടുത്ത് പാര്‍ക്ക് ചെയ്യുക) എന്നിവയാണ് ഒഴിവാക്കാന്‍ തീരുമാനിച്ചത്.

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റിന് ഏര്‍പ്പെടുത്തിയ പുതിയ പരീഷ്‌കരണങ്ങളില്‍ രണ്ടെണ്ണം മോട്ടോര്‍വാഹനവകുപ്പ് ഒഴിവാക്കി. നാലുചക്ര വാഹനങ്ങളുടെ (എല്‍.എം.വി) ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം ഇനിയൊരുത്തരവുണ്ടാകുന്നത് വരെ നടപ്പാക്കേണ്ടതില്ലെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമീഷണറുടെ ഉത്തരവ്. ഗ്രേഡിയന്റ് ടെസ്റ്റ് (കയറ്റത്തില്‍ നിര്‍ത്തിയ വാഹനം പിന്നോട്ടിറങ്ങാതെ മുന്നോട്ടെടുക്കുക), ആങ്കുലര്‍ റിവേഴ്സ് പാര്‍ക്കിങ് (പിന്നോട്ടെടുത്ത് പാര്‍ക്ക് ചെയ്യുക) എന്നിവയാണ് ഒഴിവാക്കാന്‍ തീരുമാനിച്ചത്.

നിലവില്‍ ഡ്രൈവിങ് ടെസ്റ്റ് പാസാകുന്ന പലര്‍ക്കും വാഹനമോടിക്കാന്‍ അറിയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡ്രൈവിങ് ടെസ്റ്റിന് പുതിയ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്. വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതും ടെസ്റ്റില്‍ മാറ്റങ്ങള്‍ വരുത്തി കര്‍ശനമാക്കാന്‍ കാരണമായി. അടിസ്ഥാന സൗകര്യങ്ങളില്ലാതെ പുതിയ സംവിധാനം നടപ്പാക്കുന്നതിനെതിരെ ഡ്രൈവിങ് സ്‌കൂളുകാര്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഉത്തരവ് നടപ്പാക്കുന്നത് മേയ് 15 വരെ കോടതി സ്‌റ്റേ ചെയ്തു. പുതിയ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് പുതിയ സംവിധാനം നടപ്പാക്കുന്നത് മേയ് 22 വരെ നീട്ടിയിരുന്നു.

ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന ട്രാക്ക് വേര്‍തിരിക്കുന്നതിനുള്ള കമ്പികളുടെ നീളം കുറച്ചത് 22 മുതല്‍ നടപ്പാക്കും. 75 സെന്റീമീറ്ററായി കമ്പികളുടെ ഉയരം നിശ്ചയിച്ചു. ട്രാക്കില്‍ വാഹനമോടിക്കുന്നവര്‍ക്ക് സഹായകരമായ രീതിയില്‍ കമ്പികള്‍, കുറ്റികള്‍, റിബണ്‍ എന്നിവ ഉപയോഗിക്കരുതെന്നും തുടങ്ങി നേരത്തെ പുറപ്പെടുവിച്ച സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x