Currency

റമസാനില്‍ വില വര്‍ധിപ്പിച്ചാല്‍ കര്‍ശന നടപടി

സ്വന്തം ലേഖകന്‍Monday, May 22, 2017 7:08 am

പെരുന്നാള്‍ ദിനംവരെ ശക്തമായ പരിശോധനയുണ്ടാകും. കടകളിലെത്തി ഉടമകള്‍ക്കു മുന്നറിയിപ്പു നല്‍കാന്‍ ശ്രമിക്കുന്നതോടൊപ്പം ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

മസ്‌കത്ത്: റമസാന്‍ വിപണി മുതലെടുത്ത് അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഉപഭോക്തൃ സംരക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. നിയമലംഘനം കണ്ടെത്തുന്നതിനു പരിശോധന ശക്തമാക്കും. എല്ലാവിധ വില്‍പന കേന്ദ്രങ്ങളിലും പരിശോധനയുണ്ടാകുമെന്നും മാര്‍ക്കറ്റ് നിയന്ത്രണവിഭാഗം ഡയറക്ടര്‍ ഹിലാല്‍ ബിന്‍ സഊദ് അല്‍ ഇസ്മാഈല്‍ പറഞ്ഞു.

റമസാനില്‍ കച്ചവടം വര്‍ധിക്കുന്നതു മുതലെടുക്കാന്‍ കച്ചവടകേന്ദ്രങ്ങള്‍ ശ്രമിക്കുന്നത് ഒഴിവാക്കുന്നതിനാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. പെരുന്നാള്‍ ദിനംവരെ ശക്തമായ പരിശോധനയുണ്ടാകും. കടകളിലെത്തി ഉടമകള്‍ക്കു മുന്നറിയിപ്പു നല്‍കാന്‍ ശ്രമിക്കുന്നതോടൊപ്പം ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, റമസാന്‍ മാസം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പഴം പച്ചക്കറി വിപണി സജീവമായി കഴിഞ്ഞു. റമസാനില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്നതിനാല്‍ ആവശ്യക്കാര്‍ വര്‍ധിക്കും. അതേസമയം ചില ഹൈപ്പര്‍മാര്‍ക്കറ്റുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും റമസാനില്‍ അവശ്യ സാധനങ്ങള്‍ക്കു പ്രത്യേക വിലക്കുറവും ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x