Currency

മസ്‌കത്തില്‍ മൂന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍കൂടി ആരംഭിക്കുന്നു

സ്വന്തം ലേഖകന്‍Monday, May 22, 2017 3:10 pm

സ്വകാര്യ മേഖലയില്‍ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്. അനുമതി ലഭിച്ച സ്ഥാപനങ്ങളില്‍ ഒന്ന് അല്‍ നഹ്ദ എന്‍ജിനീയറിങ് കോളജ് എല്‍.എല്‍.സിയാണ്. സിവിലും മെക്കാനിക്കലും അടക്കം സ്‌പെഷലിസ്റ്റ് എന്‍ജിനീയറിങ് കോഴ്‌സുകളാകും ഇവിടെ ആരംഭിക്കുന്നത്. നാഷനല്‍ ഓട്ടോമോട്ടീവ് ഹയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് ഓട്ടോമോട്ടീവ് കോളജ് എന്ന തലത്തിലേക്ക് പ്രവര്‍ത്തനം വിപുലീകരിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

മസ്‌കത്ത്: രാജ്യത്ത് മൂന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടി ആരംഭിക്കുന്നു. സ്വകാര്യ മേഖലയില്‍ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്. അനുമതി ലഭിച്ച സ്ഥാപനങ്ങളില്‍ ഒന്ന് അല്‍ നഹ്ദ എന്‍ജിനീയറിങ് കോളജ് എല്‍.എല്‍.സിയാണ്. സിവിലും മെക്കാനിക്കലും അടക്കം സ്‌പെഷലിസ്റ്റ് എന്‍ജിനീയറിങ് കോഴ്‌സുകളാകും ഇവിടെ ആരംഭിക്കുന്നത്.

നാഷനല്‍ ഓട്ടോമോട്ടീവ് ഹയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് ഓട്ടോമോട്ടീവ് കോളജ് എന്ന തലത്തിലേക്ക് പ്രവര്‍ത്തനം വിപുലീകരിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. വിവിധ സ്‌പെഷലൈസേഷനോടുകൂടിയ മറ്റൊരു കോളജും വൈകാതെ ആരംഭിക്കും. സര്‍ക്കാര്‍ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് സബ്‌സിഡിയായി 50 ശതമാനം തുക നല്‍കി വരുന്നുണ്ട്. മൂന്നു ദശലക്ഷം റിയാലാണ് സബ്‌സിഡിയിനത്തില്‍ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചത്.

ചില സ്വകാര്യ സര്‍വകലാശാലകള്‍ക്ക് 17 ദശലക്ഷം റിയാല്‍ വീതം റോയല്‍ ഗ്രാന്റായും ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം, കസ്റ്റംസ് അടക്കം നികുതികള്‍ ഒഴിവാക്കി നല്‍കുകയും സ്‌കോളര്‍ഷിപ്പുകള്‍ക്ക് തുക അനുവദിക്കാറുമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x