Currency

ബാത്തിന എക്‌സ്പ്രസ്‌വേയുടെ നിര്‍മാണം പൂത്തിയായ 34 കിലോമീറ്റര്‍ നാളെ ഗതാഗതത്തിന് തുറക്കും

സ്വന്തം ലേഖകന്‍Monday, May 22, 2017 3:26 pm

മസ്‌കത്ത് എക്‌സ്പ്രസ്‌വേ അവസാനിക്കുന്ന ബര്‍ക്കയിലെ ഹല്‍ബാന്‍ ഇന്റര്‍ചേഞ്ചില്‍നിന്ന് യു.എ.ഇ അതിര്‍ത്തിയായ ഖത്ത്മത്ത് മലാഹ വരെ നീളുന്നതാണ് അല്‍ ബാത്തിന എക്‌സ്പ്രസ്‌വേ. ഇതിന് മൊത്തം 272 കിലോമീറ്ററാണ് ദൈര്‍ഘ്യം. ഓരോ വശത്തേക്കും നാലു ലൈനാണ് ഹൈവേക്ക് ഉള്ളത്. 375 മീറ്ററാണ് ഓരോ ലൈനിന്റെയും വീതി.

മസ്‌കത്ത്: അല്‍ ബാത്തിന എക്‌സ്പ്രസ്‌വേയുടെ ഒരു ഭാഗം നാളെ ഗതാഗതത്തിനായി തുറന്നു കൊടുക്കും. എക്‌സ്പ്രസ്‌വേയുടെ നിര്‍മാണം പൂത്തിയായ 34 കിലോമീറ്ററാണ് ഗതഗതത്തിനായി തുറന്നുകൊടുക്കുന്നത്. ഷിനാസിലെ അഖര്‍ ഗ്രാമത്തില്‍നിന്ന് ലിവ ഇന്റര്‍ചേഞ്ച് വരെയുള്ള ഭാഗം തുറക്കുന്നതോടെ നിലവിലുള്ള റോഡിലെ ഗതാഗത തിരക്കിന് ആശ്വാസം നല്‍കും.

മസ്‌കത്ത് എക്‌സ്പ്രസ്‌വേ അവസാനിക്കുന്ന ബര്‍ക്കയിലെ ഹല്‍ബാന്‍ ഇന്റര്‍ചേഞ്ചില്‍നിന്ന് യു.എ.ഇ അതിര്‍ത്തിയായ ഖത്ത്മത്ത് മലാഹ വരെ നീളുന്നതാണ് അല്‍ ബാത്തിന എക്‌സ്പ്രസ്‌വേ. ഇതിന് മൊത്തം 272 കിലോമീറ്ററാണ് ദൈര്‍ഘ്യം. ഓരോ വശത്തേക്കും നാലു ലൈനാണ് ഹൈവേക്ക് ഉള്ളത്. 375 മീറ്ററാണ് ഓരോ ലൈനിന്റെയും വീതി. മൂന്ന് മീറ്റര്‍ എക്‌സ്‌റ്റേണല്‍ ഷോള്‍ഡറുകളും രണ്ടു മീറ്റര്‍ ഇന്റേണല്‍ ഷോള്‍ഡറുകളും 31 വാദി മുറിച്ചുകടക്കുന്ന പാലങ്ങളും 23 ഇന്റര്‍ചേഞ്ചുകളും റോഡിനുണ്ട്.

പൊലീസ് പെട്രോള്‍ വാഹനങ്ങള്‍ക്കും ആംബുലന്‍സുകള്‍ക്കുമുള്ള പാര്‍ക്കിങും പ്രത്യേകം സജജമാക്കിയിട്ടുണ്ട്. ആറുഘട്ടങ്ങളിലായാണ് എക്‌സ്പ്രസ്‌വേയുടെ നിര്‍മാണം. ബര്‍ക്ക വിലായത്തില്‍നിന്ന് അല്‍ ഹസം വരെ നീളുന്ന 45 കിലോമീറ്റര്‍ വരുന്ന ആദ്യഘട്ടം മാര്‍ച്ചില്‍ തുറന്നുനല്‍കിയിരുന്നു. ഒമാനിലെ സുപ്രധാന റോഡുനിര്‍മാണ പദ്ധതിയായ ഇത് പൂര്‍ത്തിയാകുന്നതോടെ മസ്‌കത്തില്‍ നിന്ന് ദുബായിലേക്കുള്ള യാത്രാസമയം ലാഭിക്കാന്‍ കഴിയും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x