Currency

നോക്കിയയുടെ പുതിയ 3310 ഫോണുകള്‍ ഖത്തര്‍ വിപണികളില്‍; വില 199 റിയാല്‍

സ്വന്തം ലേഖകന്‍Tuesday, May 23, 2017 11:52 am

ചുവപ്പ്, മഞ്ഞ, കടും നീല, ചാര നിറങ്ങളിലാണ് പുതിയ ഫോണുകള്‍ എത്തുന്നത്. ഖത്തര്‍ വിപണികളില്‍ 199 റിയാലാണ് ഫോണിന്റെ വില. ഒരാഴ്ച വരെ ലഭിക്കുന്ന ബാറ്ററി ആയുസ്സ് തന്നെയാണ് പുതിയ എഡിഷന്റെയും പ്രധാന പ്രത്യേകത. മാനുവല്‍ കീബോര്‍ഡോഡ് കൂടിയതാണ് ഫോണ്‍.

ദോഹ: പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയയുടെ പഴയ 3310ന്റെ പുതിയ എഡിഷന്‍ ഫോണുകള്‍ ഖത്തര്‍ വിപണികളിലെത്തി. ചുവപ്പ്, മഞ്ഞ, കടും നീല, ചാര നിറങ്ങളിലാണ് പുതിയ ഫോണുകള്‍ എത്തുന്നത്.

ഖത്തര്‍ വിപണികളില്‍ 199 റിയാലാണ് ഫോണിന്റെ വില. ഒരാഴ്ച വരെ ലഭിക്കുന്ന ബാറ്ററി ആയുസ്സ് തന്നെയാണ് പുതിയ എഡിഷന്റെയും പ്രധാന പ്രത്യേകത. മാനുവല്‍ കീബോര്‍ഡോഡ് കൂടിയതാണ് ഫോണ്‍. ദിവസം മുഴുവനും സംസാരിക്കാനും സന്ദേശങ്ങളയക്കാനും ഫോട്ടോ പിടിക്കാനും ഗെയിം കളിക്കാനും പുതിയ ഫോണിലൂടെ സാധിക്കുമെന്നും ഇത് കൂടുതല്‍ ജനകീയമാകുമെന്ന് തന്നെയാണ് പ്രതീഷിക്കുന്നതെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.

2000ലാണ് ആദ്യമായി 3310 ഫോണ്‍ നോക്കിയ വിപണിയിലിറക്കുന്നത്. മൊബൈല്‍ ഫോണിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡോടെ ആ വര്‍ഷം വിറ്റുപോയത് 12.6 കോടി ഫോണുകളാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x