മൂന്നുമാസം മുമ്പ് അനുമതി നേടിയിരിക്കണമെന്നാണ് വാണിജ്യ, വ്യവസായ മന്ത്രാലയം ഉത്തരവിട്ടിട്ടുള്ളത്. സമ്മേളനം, സെമിനാര്‍, പരിശീലനങ്ങള്‍, പഠനങ്ങള്‍, മറ്റു ഇവന്റുകള്‍ എന്നിവയ്ക്കാണ് അനുമതി നേടേണ്ടത്. രാജ്യത്ത് സ്വകാര്യസ്ഥാപനങ്ങള്‍ അനുമതി ഇല്ലാതെ പരിപാടികള്‍ സംഘടിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്നാണ് നടപടി.
മസ്‌കത്ത്: ഒമാനില്‍ കമ്പനികളുടെ നേതൃത്വത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് നേരത്തെ അനുമതി വാങ്ങിയിരിക്കണമെന്ന് നിര്‍ദേശം. മൂന്നുമാസം മുമ്പ് അനുമതി നേടിയിരിക്കണമെന്നാണ് വാണിജ്യ, വ്യവസായ മന്ത്രാലയം ഉത്തരവിട്ടിട്ടുള്ളത്. സമ്മേളനം, സെമിനാര്‍, പരിശീലനങ്ങള്‍, പഠനങ്ങള്‍, മറ്റു ഇവന്റുകള്‍ എന്നിവയ്ക്കാണ് അനുമതി നേടേണ്ടത്. രാജ്യത്ത് സ്വകാര്യസ്ഥാപനങ്ങള്‍ അനുമതി ഇല്ലാതെ പരിപാടികള്‍ സംഘടിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്നാണ് നടപടി.
സംഘടിപ്പിക്കുന്ന പരിപാടിയുടെ വിഷയം, രാജ്യത്തിനകത്ത് നിന്നോ പുറത്തുനിന്നോ പങ്കെടുത്ത് സംസാരിക്കുന്നവരുടെ പേര് വിവരങ്ങള്‍, സ്ഥലം, പരിപാടി തുടങ്ങുന്നതും അവസാനിക്കുന്നതുമായ സമയം, തുടങ്ങിയ വിവരങ്ങള്‍ അനുമതി ലഭിക്കുന്നതിനായി അപേക്ഷിക്കുമ്പോള്‍ നല്‍കണം. സമര്‍പ്പിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അനുമതി.
അതേസമയം മന്ത്രാലയത്തിന്റെ അനുമതിരേഖകള്‍ സമര്‍പ്പിക്കാത്ത സ്ഥാപനങ്ങള്‍ക്ക് ഇവന്റുകള്‍ നടത്താന്‍ അനുവദിക്കുന്ന ഹോട്ടലുകള്‍, ഹാള്‍ മാനേജ്‌മെന്റ് എന്നിവര്‍ക്കെതിരെ നിയമനടപടി എടുക്കും. സംഘടിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും നിയമ നടപടിയുണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.