തൊഴില്‍ സമയം വെട്ടിക്കുറച്ചാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇത് പ്രകാരം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെയുള്ള അഞ്ചു മണിക്കൂറായിരിക്കും തൊഴില്‍ സമയം. പൊതു മേഖലകളില്‍ ജോലിചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും പുതിയ സമയക്രമം ബാധകമാണ്.
മസ്കത്ത്: ഒമാനില്‍ റംസാന് കാലത്തെ തൊഴില്‍ സമയം പ്രഖ്യാപിച്ചു. തൊഴില്‍ സമയം വെട്ടിക്കുറച്ചാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇത് പ്രകാരം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെയുള്ള അഞ്ചു മണിക്കൂറായിരിക്കും തൊഴില്‍ സമയം. പൊതു മേഖലകളില്‍ ജോലിചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും പുതിയ സമയക്രമം ബാധകമാണ്. ദിവാന് ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രിയും സിവില്‍ സര്‍വീസ് ചെയര്‍മാനുമായ സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദിയാണ് പുതലയ തൊഴില്‍ സമയം അറിയിച്ചത്.
അതേസമയം സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ആറു മണിക്കൂറായാണ് തൊഴില്‍ സമയം പുനഃക്രമീകരിച്ചിരിക്കുന്നത്. ആഴ്ചയില്‍ തൊഴില്‍ സമയം 30 മണിക്കൂറുമായിരിക്കും. മാനവവിഭവ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രിയാണ് ഇക്കാര്യം അറിയിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.