അവശ്യമരുന്നുകളുടെ വിലയില്‍ കുറവ് വരുമെങ്കിലും പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ നേരിട്ട് കൗണ്ടറുകളിലെത്തി വാങ്ങുന്ന മരുന്നുകള്‍, ഹെര്‍ബര്‍ ഉത്പന്നങ്ങള്‍, ഫുഡ് സപ്ലിമെന്റുകള്‍ എന്നിവയുടെ വിലയില്‍ ഈ കുറവ് വരില്ല. ഇവയുടെ വിലയുടെ മേല്‍ മിനിസ്ട്രി നിയന്ത്രണം ഏര്‍പ്പെടുത്താത്തതിനെ തുടര്‍ന്നാണ് വിലക്കുറവ് ഇവയ്ക്ക് ബാധകമല്ലാത്തത്.
മസ്‌കത്ത്: രാജ്യത്ത് നാലായിരത്തോളം അവശ്യമരുന്നുകളുടെ വില ജൂണ്‍ മുതല്‍ കുറയും. അടുത്ത മാസം മുതല്‍ മരുന്നുകളുടെ പുതുക്കിയ വില പ്രാബല്യത്തില്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ അഫേഴ്സ് ആന്‍ഡ് ഡ്രഗ് കണ്‍ട്രോള്‍ എല്ലാ സ്വകാര്യ ഫാര്‍മസികള്‍ക്കും ഡ്രഗ് സ്റ്റോറുകള്‍ക്കും ഉത്തരവ് നല്‍കി.
അതേസമയം അവശ്യമരുന്നുകളുടെ വിലയില്‍ കുറവ് വരുമെങ്കിലും പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ നേരിട്ട് കൗണ്ടറുകളിലെത്തി വാങ്ങുന്ന മരുന്നുകള്‍, ഹെര്‍ബര്‍ ഉത്പന്നങ്ങള്‍, ഫുഡ് സപ്ലിമെന്റുകള്‍ എന്നിവയുടെ വിലയില്‍ ഈ കുറവ് വരില്ല. ഇവയുടെ വിലയുടെ മേല്‍ മിനിസ്ട്രി നിയന്ത്രണം ഏര്‍പ്പെടുത്താത്തതിനെ തുടര്‍ന്നാണ് വിലക്കുറവ് ഇവയ്ക്ക് ബാധകമല്ലാത്തത്. മരുന്നുകളുടെ മേല്‍ 45 ശതമാനം പ്രോഫിറ്റ് കാപ് ഏര്‍പ്പെടുത്തിയതിനു ശേഷമാണ് മിനിസ്ട്രി ഓഫ് ഹെല്‍ത്ത് വില കുറയ്ക്കാന്‍ തീരുമാനിക്കുന്നത്.
നേരത്തെ മരുന്നുകളുടെ പ്രോഫിറ്റ് മാര്‍ജിന്‍ 55 ശതമാനമായിരുന്നു. ആന്റിബയോട്ടിക്കുകള്‍, കാര്‍ഡിയാക് മരുന്നുകള്‍, ആന്റി ഡിപ്രസന്റുകള്‍, ആന്റാസിഡുകള്‍ തുടങ്ങിയവയുടെ വിലയില്‍ വന്‍ കുറവ് വരുമെന്നാണ് വിലയിരുത്തുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.