
ദോഹ: പരിശുദ്ധറംസാന്‍ മാസത്തില്‍ വിശ്വാസികള്‍ക്ക് സക്കാത്ത് കണക്കുകൂട്ടാനുള്ള നടപടികള്‍ വേഗത്തിലാക്കാനായി ഓണ്‍ലൈന്‍ സക്കാത്ത് കാല്‍ക്കുലേറ്ററുകള്‍ ക്രമീകരിച്ചു. സന്നദ്ധ സംഘടനകളാണ് ഓണ്‍ലൈന്‍ സക്കാത്ത് കാല്‍ക്കുലേറ്ററുകള്‍ ക്രമീകരിച്ചത്.
ഖത്തര്‍ ചാരിറ്റിയുടെ വെബ്സൈറ്റില്‍ അറബിക്, ഇംഗ്ലീഷ് ഭാഷകളിലായി കാല്‍ക്കുലേറ്റര്‍ ലഭിക്കും. വിശ്വാസികള്‍ക്ക് സക്കാത്ത് നല്‍കുന്നതിനായി തങ്ങളുടെ സമ്പാദ്യം, സ്റ്റോക്ക്, സ്വര്‍ണം, കന്നുകാലികള്‍ എന്നിവ സംബന്ധിച്ച് കൃത്യമായി കണക്കുകൂട്ടാന്‍ ഓണ്‍ലൈന്‍ കാല്‍ക്കുലേറ്ററുകള്‍ സഹായകമാകും. ശൈഖ് താനി ബിന്‍ അബ്ദുല്ല ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ സര്‍വീസസിന്റെ (റാഫ്)യും ഓണ്‍ലൈനില്‍ സക്കാത്ത് കാല്‍ക്കുലേറ്റര്‍ ലഭിക്കും.
സ്റ്റോക്ക് എക്സ്ചേഞ്ച്, പ്രാദേശിക, അന്താരാഷ്ട്ര സ്വര്‍ണ-വെള്ളി വിപണി എന്നിവയുമായി നേരിട്ട് ബന്ധപ്പെടുത്തിയതാണ് പുതിയ സേവനം. ഇസ്ലാമിക വിശ്വാസപ്രകാരം സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കായി സമ്പത്തിന്റെ നിശ്ചിത ഓഹരി സക്കാത്ത് നല്‍കിയിരിക്കണമെന്നാണ്. രാജ്യത്ത് സന്നദ്ധ സംഘടനകള്‍ റെഗുലേറ്ററി അതോറിറ്റി ഓഫ് ചാരിറ്റബിള്‍ സര്‍വീസസിന്റെ അനുമതി പ്രകാരമാണ് സക്കാത്ത് ശേഖരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.