Currency

ഷോപ്പിങ് മാളുകള്‍ക്കും ഭക്ഷണശാലകള്‍ക്കും പ്രവര്‍ത്തനസമയം നീട്ടാന്‍ നിര്‍ദേശം

സ്വന്തം ലേഖകന്‍Saturday, May 27, 2017 4:30 pm

ഷോപ്പിങ് മാളുകള്‍, ചെറുകിട സ്ഥാപനങ്ങള്‍, ഭക്ഷണശാലകള്‍ എന്നിവയ്ക്കാണ് പ്രവര്‍ത്തനസമയം നീട്ടാനും പുതിയ പ്രവര്‍ത്തനസമയം സംബന്ധിച്ച് ജനങ്ങള്‍ക്ക് വിവരം നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുള്ളത്. പ്രവര്‍ത്തന സമയം നീട്ടുന്നത് സംബന്ധിച്ച് മുന്‍കൂര്‍ അനുമതി തേടേണ്ടതില്ലെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ദോഹ: റംസാന്‍ ദിവസങ്ങളില്‍ രാജ്യത്തെ ഷോപ്പിങ് മാളുകളുടെയും ഭക്ഷണശാലകളുടേയും പ്രവര്‍ത്തനസമയം നീട്ടാന്‍ നിര്‍ദേശം. സാമ്പത്തികവാണിജ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് മാള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഷോപ്പിങ് മാളുകള്‍, ചെറുകിട സ്ഥാപനങ്ങള്‍, ഭക്ഷണശാലകള്‍ എന്നിവയ്ക്കാണ് പ്രവര്‍ത്തനസമയം നീട്ടാനും പുതിയ പ്രവര്‍ത്തനസമയം സംബന്ധിച്ച് ജനങ്ങള്‍ക്ക് വിവരം നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുള്ളത്.

പ്രവര്‍ത്തന സമയം നീട്ടുന്നത് സംബന്ധിച്ച് മുന്‍കൂര്‍ അനുമതി തേടേണ്ടതില്ലെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. റംസാനിലെ അഖ്വാല്‍ മിന്‍അല്‍ വജെബ് എന്ന സംരംഭത്തിന്റെ ഭാഗമാണ് നടപടി. ഷോപ്പിങ് നടത്താനായി റംസാനിലുടനീളം ഷോപ്പിങ് മാളുകള്‍, ചെറുകിട സ്ഥാപനങ്ങള്‍, ഭക്ഷണശാലകള്‍ എന്നിവിടങ്ങളിലെല്ലാം കൂടുതല്‍ ആളുകളാണെത്തുന്നത്. മാളുകളുടെ പ്രവര്‍ത്തനസമയം നീട്ടുന്നതിലൂടെ പ്രാര്‍ഥന, തൊഴില്‍, ഷോപ്പിങ് എന്നിവയ്ക്കായി ജനങ്ങള്‍ക്ക് നിശ്ചിതസമയം നീക്കിവെക്കാന്‍ കഴിയും.

വാണിജ്യ സ്ഥാപനങ്ങളില്‍ റംസാനിലും ഈദുല്‍ഫിത്തറിലും കര്‍ശന പരിശോധനയാകും നടത്തുകയെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x