1,700 ഭക്ഷ്യശാലകളിലാണ് ദോഹ നഗരസഭയിലെ ആരോഗ്യ നിരീക്ഷണവിഭാഗം പരിശോധന നടത്തിയത്. ബേക്കറി, ഇറച്ചി വില്‍പ്പനശാല, ഭക്ഷണശാലകള്‍, വാണിജ്യ സമുച്ചയങ്ങള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. നിയമലംഘനം നടത്തിയ കടകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭ അറിയിച്ചു.
ദോഹ: നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി ഭക്ഷ്യശാലകളില്‍ നടത്തിയ പരിശോധനയില്‍ പത്തൊമ്പത് നിയമലംഘനം പിടികൂടി. നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി 1,700 ഭക്ഷ്യശാലകളിലാണ് ദോഹ നഗരസഭയിലെ ആരോഗ്യ നിരീക്ഷണവിഭാഗം പരിശോധന നടത്തിയത്. ബേക്കറി, ഇറച്ചി വില്‍പ്പനശാല, ഭക്ഷണശാലകള്‍, വാണിജ്യ സമുച്ചയങ്ങള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. നിയമലംഘനം നടത്തിയ കടകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭ അറിയിച്ചു.
ഭക്ഷണം തയ്യാറാക്കുന്നതിനും വില്‍പ്പനക്കായി വെക്കുന്നതിലും ഭക്ഷണശാലകള്‍ ശുചിത്വം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാനാണ് ആരോഗ്യ നിരീക്ഷണവിഭാഗം പരിശോധന നടത്തിയത്. അല്‍ഖോര്‍-അല്‍ ദഖീറ നഗരസഭയിലെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ കാലാവധി കഴിഞ്ഞ ഉത്പന്നങ്ങള്‍ വിറ്റതിനെത്തുടര്‍ന്ന് രണ്ട് ഫാസ്റ്റ് ഫുഡ് ഭക്ഷണശാലകള്‍ അടപ്പിച്ചു. കോഴി, താറാവ് വില്‍പ്പന ശാലകള്‍, കുടിവെള്ളം, ക്ഷീരോത്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനകേന്ദ്രങ്ങളിലും അധികൃതര്‍ പരിശോധന നടത്തി.
റംസാനില്‍ ഇറച്ചിക്ക് ആവശ്യക്കാര്‍ വര്‍ധിക്കുന്നതിനാല്‍ അറവുശാലകളിലും റെയ്ഡ് നടത്തി. നിയമനടപടികള്‍ ഒഴിവാക്കാനായി വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.