മരുന്നുകളുടെ പുതുക്കിയ വില നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ജി.സി.സി തലത്തില്‍ മരുന്നു വില ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഉല്‍പന്നത്തിന്റെ ചെലവ്, ഇന്‍ഷുറന്‍സ്, ചരക്കുകൂലി എന്നിവയ്‌ക്കൊപ്പം 45 ശതമാനം ലാഭവിഹിതവും കൂട്ടിയാകും മരുന്നുകളുടെ ചില്ലറ വില തീരുമാനിക്കുക. ലാഭവിഹിതം ഒഴിച്ചുള്ളവ ടെക്‌നിക്കല്‍ കമ്മിറ്റിയുടെ തീരുമാനത്തിന് വിധേയമായിരിക്കും.
മസ്‌കത്ത്: രാജ്യത്ത് നാലായിരത്തിലധികം മരുന്നുകളുടെ വില നാളെ മുതല്‍ കുറയും. മരുന്നുകളുടെ പുതുക്കിയ വില നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ജി.സി.സി തലത്തില്‍ മരുന്നു വില ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഉല്‍പന്നത്തിന്റെ ചെലവ്, ഇന്‍ഷുറന്‍സ്, ചരക്കുകൂലി എന്നിവയ്‌ക്കൊപ്പം 45 ശതമാനം ലാഭവിഹിതവും കൂട്ടിയാകും മരുന്നുകളുടെ ചില്ലറ വില തീരുമാനിക്കുക. ലാഭവിഹിതം ഒഴിച്ചുള്ളവ ടെക്‌നിക്കല്‍ കമ്മിറ്റിയുടെ തീരുമാനത്തിന് വിധേയമായിരിക്കും.
ലാഭവിഹിതത്തില്‍ 19 ശതമാനം പ്രധാന വിതരണക്കാരനും 26 ശതമാനം റീട്ടെയില്‍ ഫാര്‍മസിക്കും അവകാശപ്പെട്ടതായിരിക്കും. മൊത്തം 4300 മരുന്നുകള്‍ക്കാകും വിലക്കുറവ് പ്രാബല്യത്തില്‍ വരുക. നേരത്തേ 2014 ഒക്‌ടോബറില്‍ 1400 മരുന്നുകളുടെയും 2015 ജൂണില്‍ 1180 മരുന്നുകളുടെയും വിലയില്‍ ഒമാന്‍ സര്‍ക്കാര്‍ കുറവുവരുത്തിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.