മസ്‌കത്ത് അടക്കം ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും 44 ഡിഗ്രിക്കും 49 ഡിഗ്രിക്കുമിടയിലാണ് ചൂട് അനുഭവപ്പെടുന്നത്. സൗദി മരുഭൂമിയില്‍ നിന്നുള്ള പടിഞ്ഞാറന്‍ കാറ്റിന്റെ ഫലമായാണ് ചൂട് കടുത്തത്. കടുത്ത ചൂട് കണക്കിലെടുത്ത് നിസ്‌വ ഇന്ത്യന്‍ സ്‌കൂള്‍ കെ.ജി മുതല്‍ എട്ടാം ക്ലാസ് വരെ അവധി നല്‍കി. ഇന്നും നാളെയും സ്‌കൂളിന് അവധിയായിരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
മസ്‌കത്ത്: രാജ്യത്ത് കടുത്ത ചൂട് തുടരുന്നു. നിസ്‌വ, ബുറൈമി, ഇബ്രി തുടങ്ങിയ പ്രദേശങ്ങളില്‍ ചൂട് 50 ഡിഗ്രി കവിഞ്ഞു. വ്യാഴാഴ്ച വരെ നിലവിലെ കാലാവസ്ഥ തുടരുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഉച്ചസമയങ്ങളില്‍ സൂര്യപ്രകാശം നേരിട്ട് കൊള്ളരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മസ്‌കത്ത് അടക്കം ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും 44 ഡിഗ്രിക്കും 49 ഡിഗ്രിക്കുമിടയിലാണ് ചൂട് അനുഭവപ്പെടുന്നത്. സൗദി മരുഭൂമിയില്‍ നിന്നുള്ള പടിഞ്ഞാറന്‍ കാറ്റിന്റെ ഫലമായാണ് ചൂട് കടുത്തത്. കടുത്ത ചൂട് കണക്കിലെടുത്ത് നിസ്‌വ ഇന്ത്യന്‍ സ്‌കൂള്‍ കെ.ജി മുതല്‍ എട്ടാം ക്ലാസ് വരെ അവധി നല്‍കി. ഇന്നും നാളെയും സ്‌കൂളിന് അവധിയായിരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
അതേസമയം പുറം ജോലിക്കാരെയാണ് ചൂട് ഏറ്റവുമധികം ബുദ്ധിമുട്ടിക്കുന്നത്. എന്നാല്‍ വ്യാഴാഴ്ച മുതല്‍ ഉച്ചവിശ്രമ സമയം പ്രാബല്യത്തില്‍ വരും. ഇത് നിര്‍മാണ തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് ആശ്വാസമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.