
മസ്‌കത്ത്: രാജ്യത്ത് പ്രഖ്യാപിച്ച മധ്യാഹ്ന വിശ്രമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. പുറം തൊഴിലെടുക്കുന്നവര്‍ക്ക് ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെയാണ് വിശ്രമ സമയം അനുവദിച്ചിരിക്കുന്നത്. ഈ സമയത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കുന്നത് തൊഴിലാളികളോടുള്ള അവകാശ ലംഘനമാണെന്ന് വ്യക്തമാക്കി മാനവ വിഭവ മന്ത്രാലയമാണ് മധ്യാഹ്ന വിശ്രമം പ്രഖ്യാപിച്ചത്.
തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കാത്തതും വിശ്രമത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കാത്തതുമായ കമ്പനികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 100 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയും ഒരു വര്‍ഷത്തില്‍ കൂടുതല്‍ തടവും ലഭിക്കുന്ന കുറ്റമാണിത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.