Currency

ഖത്തറില്‍ ഏഴ് പുതിയ സ്വകാര്യ സ്‌കൂളുകള്‍ക്ക് അനുമതി

സ്വന്തം ലേഖകന്‍Friday, June 2, 2017 11:29 am

രണ്ട് ബ്രിട്ടീഷ് സ്‌കൂള്‍, ഇന്ത്യന്‍ സ്‌കൂള്‍ ഒന്ന്, അമേരിക്കന്‍ സ്‌കൂള്‍, കൂടാതെ മൂന്ന് നഴ്‌സറികള്‍ക്കുമാണ് അനുമതി നല്‍കിയിരിക്കുന്നത്. ഈ സ്‌കൂളുകള്‍ക്ക് വേണ്ട ലൈസന്‍സ് നല്‍കി കഴിഞ്ഞതായും ഈ വര്‍ഷം തന്നെ പ്രവേശനം നല്‍കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രാലയം സ്വകാര്യ സ്‌കൂള്‍ ലൈസന്‍സ് വിഭാഗം മേധാവി ഹമദ് അല്‍ഗാലി വ്യക്തമാക്കി.

ദോഹ: സ്വകാര്യ മേഖലയില്‍ ഏഴ് പുതിയ സ്‌കൂളുകള്‍ക്ക് കൂടി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി. രണ്ട് ബ്രിട്ടീഷ് സ്‌കൂള്‍, ഇന്ത്യന്‍ സ്‌കൂള്‍ ഒന്ന്, അമേരിക്കന്‍ സ്‌കൂള്‍, കൂടാതെ മൂന്ന് നഴ്‌സറികള്‍ക്കുമാണ് അനുമതി നല്‍കിയിരിക്കുന്നത്. ഈ സ്‌കൂളുകള്‍ക്ക് വേണ്ട ലൈസന്‍സ് നല്‍കി കഴിഞ്ഞതായും ഈ വര്‍ഷം തന്നെ പ്രവേശനം നല്‍കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രാലയം സ്വകാര്യ സ്‌കൂള്‍ ലൈസന്‍സ് വിഭാഗം മേധാവി ഹമദ് അല്‍ഗാലി വ്യക്തമാക്കി.

അതേസമയം ഇനിയും അനുമതിക്ക് വേണ്ടി കാത്തിരിക്കുന്ന അപേക്ഷകര്‍ സ്‌കൂളുകള്‍ക്ക് അനുമതി ലഭിക്കുന്നതിനുള്ള പ്രധാന നിബന്ധനകള്‍ജൂണ്‍ മുപ്പതിന് മുന്‍പ് പൂര്‍ത്തിയാക്കുകയാണെങ്കില്‍ ലൈസന്‍സ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതിന് അനുയോജ്യമായ കെട്ടിടം ഉണ്ടാവുക, ബന്ധപ്പെട്ട വകുപ്പില്‍ സുരക്ഷാ സംവിധാനം തൃപ്തികരമാണെന്നുള്ള സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് തിരക്കുള്ള സ്ഥലങ്ങളിലാകാതിരിക്കുക എന്നിവയാണ് സ്‌കൂളുകള്‍ക്ക് അനുമതി ലഭിക്കുന്നതിനുള്ള പ്രധാന നിബന്ധനകള്‍.

സ്വകാര്യ സ്‌കൂളുകളുടെ അനുമതി ഒരു പ്രത്യേക കാലം മാത്രമേ നല്‍കുകയുള്ളൂവെന്ന തീരുമാനം ഒഴിവാക്കിയതായി ഹമദ് അല്‍ഗാലി അറിയിച്ചു. ഏത് സമയത്തും പുതിയ സ്‌കൂളുകള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷ ബന്ധപ്പെട്ട വകുപ്പിന് സമര്‍പ്പിക്കാവുന്നതാണ്. നിലവില്‍ എഴുപത് അപേക്ഷകള്‍ ലൈസന്‍സിനുവേണ്ടി ബന്ധപ്പെട്ട വകുപ്പില്‍ ലഭിച്ചിട്ടുണ്ട്. ഇന്ത്യ, തുണീഷ്യ, ഈജിപ്്ത്, ലബനാന്‍, കാനഡ, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ സിലബസുകള്‍ പഠിപ്പിക്കുന്ന സ്‌കൂളുകളുടെ അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയില്‍ നഴ്‌സറികളും സ്‌കൂളുകളും അടക്കം 263 സ്ഥാപനങ്ങളാണ് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x