Currency

ഭക്ഷണശാലകളില്‍ മസ്‌കത്ത് നഗരസഭ പരിശോധന വ്യാപകമാക്കി

സ്വന്തം ലേഖകന്‍Saturday, June 3, 2017 11:12 am

ആരോഗ്യ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് ഭക്ഷണശാലകളുടെ പ്രവര്‍ത്തനമെന്നും ശുചിത്വമുള്ള അന്തരീക്ഷത്തിലാണ് ഭക്ഷണം തയാറാക്കുന്നതെന്നും സാധനങ്ങള്‍ ശേഖരിക്കുന്നതെന്നും ഉറപ്പാക്കുന്നതിനായാണ് മിന്നല്‍ പരിശോധനകള്‍ നടത്തുന്നതെന്ന് മസ്‌കത്ത് നഗരസഭ അറിയിച്ചു.

മസ്‌കത്ത്: റമദാനില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഭക്ഷണശാലകളില്‍ മസ്‌കത്ത് നഗരസഭ പരിശോധന വ്യാപകമാക്കി. ആരോഗ്യ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് ഭക്ഷണശാലകളുടെ പ്രവര്‍ത്തനമെന്നും ശുചിത്വമുള്ള അന്തരീക്ഷത്തിലാണ് ഭക്ഷണം തയാറാക്കുന്നതെന്നും സാധനങ്ങള്‍ ശേഖരിക്കുന്നതെന്നും ഉറപ്പാക്കുന്നതിനായാണ് മിന്നല്‍ പരിശോധനകള്‍ നടത്തുന്നതെന്ന് മസ്‌കത്ത് നഗരസഭ അറിയിച്ചു.

റസ്റ്റാറന്റുകളിലും ഹോട്ടലുകളിലും ഭക്ഷ്യോല്‍പന്നങ്ങള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങളിലും മസ്‌കത്ത് നഗരസഭ പരിശോധന വ്യാപകമാക്കി. ദിവസം മൂന്നുനേരം വരെയാണ് പരിശോധന. ഭക്ഷണം തയാറാക്കുന്നതും വിളമ്പുന്നതും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണെന്ന് ഉറപ്പുവരുത്താന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഖുറിയാത്ത്, അമിറാത്ത്, മത്ര, ബോഷര്‍ എന്നിവിടങ്ങളില്‍ രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളില്‍ കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x