Currency

ഓടിക്കളിക്കാൻ ഒരു പുതിയ കൂട്ടായ്മ- ചെറി റിട്ടർമെന്റ് ഹോംസ്

സ്വന്തം ലേഖകൻSunday, June 4, 2017 12:43 pm
Play

എറണാകുളം ജില്ലയിലെ ശ്രാപ്പള്ളിയിൽ പ്രവർത്തനം ആരംഭിച്ച ചെറി റിട്ടർമെന്റ് ഹോംസ് – ദ് പാരഡൈസിന്റെ ഉത്‌ഘാടനം അഡ്വ. അനൂപ് ജേക്കബ് എംഎൽഎ നിർവഹിക്കുന്നു Play Video

English version

എറണാകുളം: ബാംഗ്ലൂർ ഗർഷോം ഫൗണ്ടേഷന്റെ സഹകരണത്തിൽ ആധുനിക സൗകര്യങ്ങളോടെ പ്രവർത്തനം ആരംഭിച്ച ചെറി റിട്ടർമെന്റ് ഹോംസ് – ദ് പാരഡൈസിന്റെ ഉത്‌ഘാടനം പിറവം എംഎൽഎ അഡ്വ. അനൂപ് ജേക്കബ് നിർവഹിച്ചു. എറണാകുളം മണീട് ഗ്രാമപഞ്ചായത്തിലെ ഏഴക്കരനാട്‌ ശ്രാപ്പള്ളിയിലാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ചെറി റിട്ടർമെന്റ് ഹോംസ് – ദ് പാരഡൈസ് പ്രവർത്തനസജ്ജമായിരിക്കുന്നത്.

മനുഷ്യായുസ്സിലെ ഏറ്റവും തിരക്കൊഴിഞ്ഞ കാലമാണ് വാർദ്ധക്യം. ഈ വിശ്രമകാലം ഉല്ലാസഭരിതവും ആനന്ദകരവുമാക്കാനുള്ള ഒരിടമാണ് ചെറി റിട്ടർമെന്റ് ഹോംസ് – ദ് പാരഡൈസ്. 

മക്കൾ  വിദേശത്തോ മറ്റു ദൂര സ്ഥലങ്ങളിലുമോ  ആയിട്ടുള്ള,  സമൂഹ ജീവിതം  ആഗ്രഹിക്കുന്ന, സമാന പ്രായമുള്ളവരും,  സമാന തല്പരരുമായ വയോധികർക്ക്   സുരക്ഷിതവും  സന്തോഷപൂർവവുമായ  ഒരു  അന്തരീക്ഷത്തിൽ ശിഷ്ട ജീവിതം  നയിക്കുവാനുള്ള  ഒരവസരമാണ്  ഇവിടെ തയ്യാറാക്കിയിരിക്കുന്നത്. 60 കഴിഞ്ഞ  വയോധിക  കുടുംബങ്ങൾക്കോ, വിഡോ / വിഡോവേഴ്സിനോ ആയിരിക്കും ചെറി റിട്ടർമെന്റ് ഹോംസ് – ദ് പാരഡൈസിൽ പ്രവേശനം.  തങ്ങളുടെ  അഭാവത്താൽ  മാതാപിതാക്കളുടെ  വാർധക്യ   ജീവിതത്തിൽ  അവരെ വേണ്ട രീതിയിൽ പരിപാലിക്കാൻ പറ്റാത്ത  മക്കൾക്കും തങ്ങളുടെ മാതാപിതാക്കൾ  സുരക്ഷിതവും സന്തോഷകരവുമായ  ജീവിതം നയിക്കുന്നുവെന്നത്  വളരെ  ആശ്വാസകരമായിരിക്കും. അതിനാൽ  ഇവിടത്തെ സൗകര്യങ്ങൾ മക്കൾക്കും മാതാപിതാക്കൾക്കും ഒരേ പോലെ  പ്രയോജനപ്പെടുന്നതാണ്. 

സുഖസമൃദ്ധമായ വാർധക്യജീവിതത്തോടൊപ്പം സുരക്ഷിതവും വൃത്തിയുള്ളതുമായ അന്തരീക്ഷവും പ്രദാനം ചെയ്യുന്ന ഇവിടെ ശാരീരികവും മാനസികവുമായ വ്യായാമത്തിനും ഉല്ലാസത്തിനുമുള്ള എല്ലാവിധ ആധുനിക സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ജോഗിംഗ് ട്രാക്കും പ്രത്യേക പാർക്കിങ്ങും ഒരുമിച്ചിരുന്നു ആഹാരം കഴിക്കാനുള്ള സൗകര്യവുമെല്ലാം ദ് പാരഡൈസിന്റെ പ്രത്യേകതയാണ്. വാർദ്ധക്യത്തിലെ ഒറ്റപ്പെടലിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗം കൂടിയാകും ഇവിടത്തെ വാസം.

പ്രകൃതി രമണീയമായ പുല്ലംകോട്ട് ചെറി എസ്റ്റേറ്റിലെ ദ് പാരഡൈസിൽ 19 കുടുംബങ്ങൾക്കും അതിഥികൾക്കും താമസിക്കാനുള്ള സൗകര്യമാണുള്ളത്. ആറ് സിംഗിൾ സ്റ്റോറി ഡുപ്ലെക്സ് വില്ലകളും രണ്ട് അപാർട്ട്മെന്റുകളും ഉൾപ്പെടുന്നതാണ് ദ് പാരഡൈസ് കെട്ടിട സമുച്ചയം. തങ്ങൾക്ക് പ്രിയപ്പെട്ടതും അനുയോജ്യവുമായ വാസസ്ഥലം തെരെഞ്ഞെടുക്കുവാനുള്ള സൗകര്യവുമുണ്ട്.

1. കുടുംബങ്ങൾക്കായി വില്ല:- ടോയിലറ്റോട് കൂടിയ മാസ്റ്റർ ബെഡ് റൂം, ഹോം നേഴ്സിനും മറ്റും താമസിക്കാനായുള്ള ടോയിലറ്റോട് കൂടിയ ചെറിയ ഒരു മുറി, ലിവിംഗ് റൂം, സിറ്റൗട്ട് എന്നിവയുൾപ്പെടുന്ന വില്ല. മൊത്തം 418 സ്ക്വയർ ഫീറ്റ് വിസ്തൃതി.

2. തനിച്ച് കഴിയുന്നവർക്കായി അപാർട്ട്മെന്റ് :- ടോയിലറ്റോട് കൂടിയ ബെഡ് റൂം, ലിവിംഗ് റൂം, കോറിഡോർ. മൊത്തം 350 സ്ക്വയർ ഫീറ്റ്

3. കുടുംബങ്ങൾക്കായി അപാർട്ട്മെന്റ്: – ടോയിലറ്റോട് കൂടിയ മാസ്റ്റർ ബെഡ് റൂം, ഹോം നേഴ്സിനും മറ്റും താമസിക്കാനായുള്ള ടോയിലറ്റോട് കൂടിയ ചെറിയ ഒരു മുറി, ലിംവിംഗ് റൂം, ബാൽക്കണി. മൊത്തം 530 സ്ക്വയർ ഫീറ്റ്.

ഇവ കൂടാതെ അതിഥികളായി വരുന്ന രണ്ട് പേർക്ക് താമസിക്കാനുള്ള സൗകര്യവും ലഭിക്കുന്നതാണ്. ജീവനക്കാരായ വനിതകൾക്കും പുരുഷന്മാർക്കുമായി പ്രത്യേക വാസസ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്.

ഉത്‌ഘാടന ചടങ്ങിൽ മണീട് പഞ്ചായത്തു പ്രസിഡന്റ് ശോഭ ഏലിയാസ്, വൈസ് പ്രസിഡണ്ട് വി ജെ ജോസഫ്, മാർക്കറ്റ് ഫെഡ് ചെയർമാൻ എൻ പി പൗലോസ്, ഫാ. ഫിലിപ്പ് വർഗീസ്, Sqn. Leader (Retd.) പി പി ചെറിയാൻ, മേരി ചെറിയാൻ, ഗർഷോം ഫൌണ്ടേഷൻ സെക്രട്ടറി ജിൻസ് പോൾ എന്നിവർ പങ്കെടുത്തു.

Sqn. Leader (Retd.) പി പി ചെറിയാൻ ആണ് ചെറി റിട്ടർമെന്റ് ഹോംസിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

കൂടുതൽ വിവരങ്ങൾക്ക് http://www.cheriretirementhomes.com സന്ദർശിക്കുക.

Phone: +91 9447116854, +91 9497774435
email: cherianpullamkottu@gmail.com


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x