വിദേശികള്‍ക്ക് പകരം സ്വദേശി നഴ്സുമാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലെത്തിയതായി ആരോഗ്യ മന്ത്രാലയം വക്താവിനെ ഉദ്ധരിച്ച് പ്രമുഖ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ഭാഗമായി സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയില്‍ നിന്നും മറ്റ് സ്വകാര്യ സര്‍വകലാശാലകളില്‍ നിന്നുമുള്ള ഇരുനൂറ് പേരെ മന്ത്രാലയം അഭിമുഖം നടത്തി.
മസ്കത്ത്: നഴ്സിങ് രംഗത്ത് തുടരുന്ന സ്വദേശിവത്കരണ നടപടികളുടെ ഭാഗമായി ഒമാനില്‍ മലയാളികളടക്കം 415 വിദേശി നഴ്സുമാര്‍ക്ക്കൂടി ജോലി നഷ്ടപ്പെടും. ഇവര്‍ക്ക് മൂന്നുമാസം മുമ്പ്തന്നെ നോട്ടീസ് നല്‍കിയിരുന്നു.
വിദേശികള്‍ക്ക് പകരം സ്വദേശി നഴ്സുമാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലെത്തിയതായി ആരോഗ്യ മന്ത്രാലയം വക്താവിനെ ഉദ്ധരിച്ച് പ്രമുഖ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ഭാഗമായി സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയില്‍ നിന്നും മറ്റ് സ്വകാര്യ സര്‍വകലാശാലകളില്‍ നിന്നുമുള്ള ഇരുനൂറ് പേരെ മന്ത്രാലയം അഭിമുഖം നടത്തി.
രാജ്യത്തെ വിവിധ നഴ്സിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് തൊഴിലവസരങ്ങള്‍ കുറവാണെന്നും ഇവര്‍ക്ക് തൊഴില്‍ നല്കാന് മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അധികൃതര്‍ അറിയിച്ചു. പരിചയസമ്പന്നരായ വിദേശികളെ മാറ്റി പകരം പുതിയ ആളുകളെ നിയമിക്കുന്നത് മെഡിക്കല്‍ സേവനത്തിന്റെ നിലവാരത്തെ ബാധിക്കാനിടയുണ്ടെങ്കിലും മുന്നോട്ടുള്ള കാലത്തേക്കുള്ള വലിയ നിക്ഷേപമായാണ് ഇതിനെ കണക്കാക്കുന്നതെന്നും വക്താവ് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.