Currency

റിയാദ്-കരിപ്പൂര്‍ റൂട്ടില്‍ എയര്‍ ഇന്ത്യക്ക് കൂടുതല്‍ സര്‍വീസുകള്‍ക്ക് അനുമതി

സ്വന്തം ലേഖകന്‍Friday, June 9, 2017 12:21 pm

ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസിനുളള അനുമതി തേടിയ എയര്‍ ഇന്ത്യക്ക് ആറ് ദിവസം സര്‍വീസ് നടത്താനുളള അംഗീകാരമാണ് ലഭിച്ചത്. നിലവിലുള്ള നാല് സര്‍വീസുകള്‍ക്കൊപ്പം ഒക്ടോബര്‍ 29 മുതല്‍ രണ്ട് പുതിയ എക്‌സ്പ്രസ് സര്‍വീസുകള്‍ കൂടി എയര്‍ ഇന്ത്യ നടത്തും. ഇതോടെ റിയാദ്-കരിപ്പൂര്‍ റൂട്ടിലെ പ്രതിവാര സര്‍വീസ് ആറായി വര്‍ധിക്കും.

റിയാദ്: എയര്‍ ഇന്ത്യക്ക് റിയാദ് -കരിപ്പൂര്‍ സര്‍വീസുകള്‍ ഒക്ടോബര്‍ മുതല്‍ വര്‍ധിപ്പിക്കാന്‍ അനുമതി ലഭിച്ചു. ഒക്ടോബര്‍ മുതല്‍ സര്‍വീസ് ആറായി വര്‍ധിക്കുന്നതിനാണ് കിംങ് ഖാലിദ് വിമാനത്താവള അതോറിറ്റിയുടെ അനുമതി നല്‍കിയിട്ടുള്ളത്. ജൂണ്‍ 22 ന് പ്രത്യേക സര്‍വീസിനും അനുമതിയുണ്ട്. പ്രവാസികളുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് യാഥാര്‍ഥ്യമായത്.

ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസിനുളള അനുമതി തേടിയ എയര്‍ ഇന്ത്യക്ക് ആറ് ദിവസം സര്‍വീസ് നടത്താനുളള അംഗീകാരമാണ് ലഭിച്ചത്. നിലവിലുള്ള നാല് സര്‍വീസുകള്‍ക്കൊപ്പം ഒക്ടോബര്‍ 29 മുതല്‍ രണ്ട് പുതിയ എക്‌സ്പ്രസ് സര്‍വീസുകള്‍ കൂടി എയര്‍ ഇന്ത്യ നടത്തും. ഇതോടെ റിയാദ്-കരിപ്പൂര്‍ റൂട്ടിലെ പ്രതിവാര സര്‍വീസ് ആറായി വര്‍ധിക്കും.

ചൊവ്വാഴ്ച്ച ഒഴികെയുള്ള ദിവസങ്ങളിലാണ് എയര്‍ ഇന്ത്യ സര്‍വീസുകള്‍ നടത്തുക. നിലവിലുള്ള സമയ ക്രമം തന്നെയായിരിക്കും പുതിയ സര്‍വീസുകള്‍ക്കും. വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചിട്ടില്ലാത്ത കരിപ്പൂരിലേക്ക് ഒക്ടോബറോടെ കൂടുതല്‍ ചെറിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത് പ്രവാസികള്‍ക്ക് ഏറെ ആശ്വാസമാകും.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x