
ദോഹ: ജെറ്റ് എയര്‍വേയ്‌സ് ഇക്കോണമി ക്ലാസ് യാത്രക്കാര്‍ക്കുള്ള ബാഗേജ് കുറച്ചു. ദോഹയില്‍ നിന്നു തിരുവനന്തപുരം, കൊച്ചി, എറണാകുളം എന്നിവിടങ്ങളിലെ ഇക്കോണമി ക്ലാസ് യാത്രക്കാര്‍ക്കുള്ള ബാഗേജാണ് കുറച്ചത്. ബാഗേജ് മുപ്പതില്‍ നിന്ന് 20 കിലോഗ്രാം ആയാണ കുറച്ചിട്ടുള്ളത്. ദോഹയില്‍ നിന്ന് ഇറാന്‍ വഴിയാണ് ഇപ്പോള്‍ ജെറ്റ് എയര്‍വേയ്‌സ് കേരളത്തിലേക്കു സര്‍വീസ് നടത്തുന്നത്. ഇതുമൂലം യാത്രയ്ക്കു 40 മിനിറ്റ് കൂടുതലെടുക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ ഇന്ധനച്ചെലവു കുറയ്ക്കാനാണു താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇനി മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ഇതു ബാധകമാണ്. ചൊവ്വാഴ്ച മുതല്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്കാണ് ഈ നിയമം ബാധകമാകുക. അതേസമയം, നേരത്തേ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്കു നിയന്ത്രണം ബാധകമല്ലെന്ന് അധികൃതര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.