
ദോഹ: ഗള്‍ഫ് പ്രതിസന്ധി എത്രയും വേഗം പരിഹരിക്കപ്പെടണം എന്ന ആഗ്രഹത്തോടെ ഇന്ത്യന്‍ പ്രവാസി സമൂഹം. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യയുടേത്. എണ്ണവില തകര്‍ച്ച, സ്വദേശിവത്കരണം എന്നിവ മൂലം ഗള്‍ഫ് തൊഴില്‍ മേഖലയില്‍ ഇന്ത്യക്കാര്‍ അഭിമുഖീകരിക്കുന്ന അസ്ഥിര സാഹചര്യം നിലനില്‍ക്കെയാണ് അപ്രതീക്ഷിത പ്രതിസന്ധി. ആറു ദിവസം പിന്നിട്ട ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യ മുന്നിലാണ്.
പ്രശ്നം ഉടന്‍ പരിഹരിക്കപ്പെടുമെന്നായിരുന്നു ഗള്‍ഫിലെ ഇന്ത്യന്‍ നയതന്ത്ര കേന്ദ്രങ്ങളുടെ പ്രതീക്ഷ. എന്നാല്‍ ഖത്തറിനെതിരെ കടുത്ത നടപടികള്‍ തുടരുന്നതും മധ്യസ്ഥ നീക്കം വഴിമുട്ടിയതും സ്ഥിതി സങ്കീര്‍ണമാക്കുകയാണ്. ആറു ലക്ഷത്തിലേറെ ഇന്ത്യക്കാരാണ്ഖത്തറിലുള്ളത്. അതില്‍ നല്ലൊരു പങ്കും മലയാളികള്‍.
പ്രതിസന്ധി നീണ്ടാല്‍ അത് പല രീതിയിലും ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. ലോകകപ്പിനെ വരവേല്‍ക്കാനുള്ള നീക്കങ്ങള്‍ വന്‍തോതില്‍ തൊഴിലവസരങ്ങളായിരുന്നു രൂപപ്പെടുത്തിയത്. എന്നാല്‍ തീവ്രവാദ ബന്ധം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ആഗോളതലത്തില്‍ രാജ്യത്തിന് കൂടുതല്‍ ദോഷം ചെയ്യും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.