48ാം റാങ്കുള്ള കുവൈത്താണ് ജിസിസി രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്ത്. ഖത്തര്‍ 50, ബഹ്‌റൈന്‍ 53, ഒമാന്‍ 55, സൗദി അറേബ്യ 58 എന്നിങ്ങനെയാണ് മറ്റു ജിസിസി രാജ്യങ്ങളുടെ റാങ്കുകള്‍. ഇന്ത്യ 78ാം സ്ഥാനത്താണ്. പട്ടികയില്‍ ഏറ്റവും പിറകില്‍ ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ അഫ്ഗാനിസ്ഥാനും പാകിസ്താനുമാണ്. അഫ്ഗാനിസ്താന് 93ാം സ്ഥാനവും പാകിസ്താന് 92ാം സ്ഥാനവുമാണ്.
അബൂദബി: അറബ് ലോകത്ത് ഏറ്റവും പ്രബലമായ പാസ്‌പോര്‍ട്ട് യുഎഇയുടേതെന്ന് റിപ്പോര്‍ട്ട്. 2017ലെ ഗ്ലോബല്‍ പാസ്‌പോര്‍ട്ട് റാങ്ക് പ്രകാരം ആഗോളാടിസ്ഥാനത്തില്‍ 22ാം സ്ഥാനവും യുഎഇ നേടി. സീഷെല്ലസ്, യൂറഗ്വായ് രാജ്യങ്ങളും യുഎഇക്കൊപ്പം 22ാം സ്ഥാനം പങ്കിടുന്നു. ജര്‍മനിയും സിംഗപ്പൂരുമാണ് ഒന്നാം സ്ഥാനത്ത്. ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ 22 രാജ്യങ്ങളുണ്ട്.
48ാം റാങ്കുള്ള കുവൈത്താണ് ജിസിസി രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്ത്. ഖത്തര്‍ 50, ബഹ്‌റൈന്‍ 53, ഒമാന്‍ 55, സൗദി അറേബ്യ 58 എന്നിങ്ങനെയാണ് മറ്റു ജിസിസി രാജ്യങ്ങളുടെ റാങ്കുകള്‍. ഇന്ത്യ 78ാം സ്ഥാനത്താണ്. പട്ടികയില്‍ ഏറ്റവും പിറകില്‍ ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ അഫ്ഗാനിസ്ഥാനും പാകിസ്താനുമാണ്. അഫ്ഗാനിസ്താന് 93ാം സ്ഥാനവും പാകിസ്താന് 92ാം സ്ഥാനവുമാണ്. 2017 മാര്‍ച്ച് രണ്ടാം വാരത്തില്‍ നൊമാഡ് കാപറ്റലിസ്റ്റ് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ യുഎഇ പാസ്‌പോര്‍ട്ട് മിഡിലീസ്റ്റില്‍ ഒന്നാമതെത്തിയിരുന്നു. ആഗോളാടിസ്ഥാനത്തില്‍ 70ാം സ്ഥാനമായിരുന്നു.
2021 ഓടെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് പാസ്‌പോര്‍ട്ടുകളിലൊന്നായി സ്ഥാനം പിടിക്കുകയെന്ന ലക്ഷ്യത്തോടെ യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം ഈയിടെ യുഎഇ പാസ്‌പോര്‍ട്ട് ശാക്തീകരണ പദ്ധതി ആരംഭിച്ചിരുന്നു. പദ്ധതി തുടങ്ങി ചുരുങ്ങിയ കാലം കൊണ്ട് വലിയ നേട്ടമാണ് കൈവരിക്കാന്‍ സാധിച്ചത്. 122 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാനാകും എന്നതാണ് യുഎഇ പാസ്‌പോര്‍ട്ടിനെ മുന്നിലെത്തിക്കുന്ന പ്രധാന ഘടകം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.