Currency

ഒമാനില്‍ ഫാര്‍മസ്യൂട്ടിക്കല്‍ തസ്തികയിലും സ്വദേശിവത്കരണം വരുന്നു

സ്വന്തം ലേഖകന്‍Tuesday, June 20, 2017 2:48 pm

42 തസ്തികകളില്‍ വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കും. വിവിധ ഹെല്‍ത്ത് സെന്ററുകളിലും ആശുപത്രികളിലുമായി 26 ഫാര്‍മസിസ്റ്റ്, 16 അസി.ഫാര്‍മസിസ്റ്റ് തസ്തികകളിലാകും ഇവരെ നിയമിക്കുക. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിയമനത്തിന് അര്‍ഹരായ സ്വദേശികളുടെ പട്ടിക ആരോഗ്യ വകുപ്പ് തിങ്കളാഴ്ച ട്വിറ്ററിലൂടെ പുറത്തുവിട്ടു.

മസ്‌കത്ത്: ഒമാനില്‍ ഫാര്‍മസ്യൂട്ടിക്കല്‍ തസ്തികയിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നു. 42 തസ്തികകളില്‍ വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കും. വിവിധ ഹെല്‍ത്ത് സെന്ററുകളിലും ആശുപത്രികളിലുമായി 26 ഫാര്‍മസിസ്റ്റ്, 16 അസി.ഫാര്‍മസിസ്റ്റ് തസ്തികകളിലാകും ഇവരെ നിയമിക്കുക. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിയമനത്തിന് അര്‍ഹരായ സ്വദേശികളുടെ പട്ടിക ആരോഗ്യ വകുപ്പ് തിങ്കളാഴ്ച ട്വിറ്ററിലൂടെ പുറത്തുവിട്ടു.

ബാച്ച്‌ലര്‍ ബിരുദവും മിനിസ്ട്രി റാങ്കിങ്ങില്‍ എട്ടാം ഡിഗ്രിയുമാണ് ഫാര്‍മസിസ്റ്റ് തസ്തികയുടെ യോഗ്യത. ഡിപ്ലോമയും മിനിസ്ട്രി റാങ്കിങ്ങില്‍ ഒമ്പതാം ഡിഗ്രിയുമുള്ളവര്‍ക്ക് അസി.ഫാര്‍മസിസ്റ്റ് തസ്തികയിലെ നിയമനത്തിനും അര്‍ഹരാണ്. നിയമനവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.

തൊഴില്‍ നഷ്ടപ്പെടുന്നവരില്‍ എത്ര മലയാളികള്‍ ഉണ്ടെന്നതിനെ കുറിച്ച് വ്യക്തതയില്ല. എണ്‍പത് വിദേശി ഡോക്ടര്‍മാര്‍ക്ക് പകരം സ്വദേശികളെ നിയമിക്കുമെന്ന് ആരോഗ്യവകുപ്പ് അടുത്തിടെ അറിയിച്ചിരുന്നു. നഴ്‌സിങ് തസ്തികയില്‍ ജോലി ചെയ്യുന്ന 415 പേര്‍ക്കും പിരിഞ്ഞുപോകുന്നതിനായി നോട്ടീസ് ലഭിച്ചിട്ടുണ്ട്. മലയാളികളടക്കമുള്ള ഇവരുടെ അവസാനത്തെ ഡ്യൂട്ടി ജൂലൈ ഒന്നിനാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x