യാത്രക്കാരുടെ കാത്തിരിപ്പ് സമയത്തില്‍ ഗണ്യമായ കുറവ് വരുത്തിയതാണ് മാറ്റങ്ങളില്‍ ശ്രദ്ധേയം. തിരക്കേറിയ വെസ്റ്റ് ബേ, ഹമദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലെ റൂട്ടുകളിലാണ് പ്രധാനമായും മാറ്റംവരുത്തിയത്. വിമാനത്താവളത്തില്‍ നിന്ന് ദോഹ ബസ് സ്റ്റേഷന്‍, കോര്‍ണിഷ്, സലാത്താ എന്നിവിടങ്ങളിലെ പ്രധാന ഹോട്ടലുകളെയും ബന്ധപ്പെടുത്തി റൂട്ടുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
ദോഹ: മൂവസലാത്തിന്റെ കര്‍വ ബസ് സര്‍വീസുകള്‍ കൂടുതല്‍ ജനകീയമാകുന്നു. നിലവിലെ റൂട്ടുകളിലും സേവനങ്ങളിലും മാറ്റംവരുത്തിയാണ് മൂവസലാത്ത് സര്‍വീസുകള്‍ നടത്തുന്നത്. നിലവിലെ റൂട്ടുകളില്‍ മാറ്റം വരുത്തിയതിനൊപ്പം കൂടുതല്‍ റൂട്ടുകള്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ തരത്തില്‍ പൊതുഗതാഗതസേവനം നല്‍കാനും ബസ് യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയമാറ്റം.
യാത്രക്കാരുടെ കാത്തിരിപ്പ് സമയത്തില്‍ ഗണ്യമായ കുറവ് വരുത്തിയതാണ് മാറ്റങ്ങളില്‍ ശ്രദ്ധേയം. തിരക്കേറിയ വെസ്റ്റ് ബേ, ഹമദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലെ റൂട്ടുകളിലാണ് പ്രധാനമായും മാറ്റംവരുത്തിയത്. വിമാനത്താവളത്തില്‍ നിന്ന് ദോഹ ബസ് സ്റ്റേഷന്‍, കോര്‍ണിഷ്, സലാത്താ എന്നിവിടങ്ങളിലെ പ്രധാന ഹോട്ടലുകളെയും ബന്ധപ്പെടുത്തി റൂട്ടുകള്‍ ക്രമീകരിച്ചിട്ടുണ്ട്. വിമാനത്താവളം കര്‍വ ബസ് സ്റ്റേഷന്‍ 737 നമ്പര്‍ റൂട്ട് ബര്‍വ സിറ്റി, റിലീജിയസ് കോംപ്ലക്സ്, മിസൈമിര്‍ പ്രാഥമികാരോഗ്യകേന്ദ്രം എന്നിവ വഴി ക്രമീകരിച്ചിട്ടുണ്ട്.
ഈദുല്‍ ഫിത്തര്‍ അവധി ദിനങ്ങളിലെ തിരക്ക് കൂടുന്നതിനാല്‍ രാത്രി ഒരു മണി വരെ ബസ് സര്‍വീസുണ്ടാകും. കര്‍വ സ്മാര്‍ട്ട് കാര്‍ഡ് വാങ്ങുന്നതിനും റീചാര്‍ജിങ്ങിനും കര്‍വ, ദോഹ ബസ് സ്റ്റേഷനുകളില്‍ പുതിയ ടിക്കറ്റ് വെന്‍ഡിങ് മെഷീനുകളും സ്ഥാപിച്ചിട്ടുണ്ട്. നിലവില്‍ മൂവസലാത്തിന്റെ കീഴില്‍ നാല് ഏജന്‍സികളിലായി 4,200 കര്‍വ ടാക്സികളും സര്‍വീസ് നടത്തുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.