ഐഎസ്എഫ്യു ട്വിറ്റിര്‍ അക്കൗണ്ട് വഴി നടത്തുന്ന ഓണ്‍ലൈന്‍ വോട്ടിങില്‍ അറബി, ഇംഗ്ലീഷ് ഭാഷകളില്‍ അഭിപ്രായം രേഖപ്പെടുത്താം. ഒരു ദിവസത്തിനിടെ അറബിയില്‍ 224 പേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്. ഇവരില്‍ 45 ശതമാനം പേരും എന്‍ഒസി നിയമം എടുത്തുകളണ്ടേന്നും 35 ശതമാനം പേര് എന്‍ഒസി ഒഴിവാക്കുന്നതിനെ അനുകൂലിക്കുന്നുതായും വോട്ട് രേഖപ്പെടുത്തി. 20 ശതമാനം പേര് ഉറപ്പില്ല എന്നതിനെ പിന്തുണക്കുന്നു.
മസ്കത്ത്: ഒമാനില്‍ എന്‍.ഒ.സി നിയമം നിലനിര്‍ത്തണമോ വേണ്ടയോ എന്ന വിഷയത്തില്‍ വിദേശികള്‍ അടക്കമുള്ളവര്‍ക്ക് തങ്ങളുടെ അഭിപ്രായം വോട്ടിലൂടെ രേഖപ്പെടുത്താന്‍ അവസരം. തന്ഫീദ് പദ്ധതി നടത്തിപ്പിന് പിന്തുണ നല്കുന്ന ഇംപ്ലിമെന്റേഷന്‍ സപ്പോര്‍ട്ട് ആന്‍ഡ് ഫോളോഅപ്പ് യൂനിറ്റ് ട്വിറ്ററിലാണ് ഇത് സംബന്ധിച്ച വോട്ടെടുപ്പ് നടത്തുന്നത്.
ഐഎസ്എഫ്യു ട്വിറ്റിര്‍ അക്കൗണ്ട് വഴി നടത്തുന്ന ഓണ്‍ലൈന്‍ വോട്ടിങില്‍ അറബി, ഇംഗ്ലീഷ് ഭാഷകളില്‍ അഭിപ്രായം രേഖപ്പെടുത്താം. ഒരു ദിവസത്തിനിടെ അറബിയില്‍ 224 പേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്. ഇവരില്‍ 45 ശതമാനം പേരും എന്‍ഒസി നിയമം എടുത്തുകളണ്ടേന്നും 35 ശതമാനം പേര് എന്‍ഒസി ഒഴിവാക്കുന്നതിനെ അനുകൂലിക്കുന്നുതായും വോട്ട് രേഖപ്പെടുത്തി. 20 ശതമാനം പേര് ഉറപ്പില്ല എന്നതിനെ പിന്തുണക്കുന്നു.
ഇംഗ്ലീഷ് ട്വീറ്റ് വഴി വോട്ട് രേഖപ്പെടുത്തിയ 70 പേരില്‍ 50 ശതമാനവും എന്‍ഒസി എടുത്തുകളയണമെന്നാണ് അഭിപ്രായം രേഖപ്പെടുത്തിയത്. 37 ശതമാനം എന്‍ഒസിയെ പിന്തുണച്ചു. 2014 ജൂലൈ ഒന്നുമുതലാണ് തൊഴില്‍ മേഖലയിലെ ക്രമീകരണത്തിന്റെ ഭാഗമായി രണ്ടുവര്‍ഷത്തെ വിസാ നിരോധവും എന്‍.ഒ.സി നിയമവും കര്‍ശനമായി നടപ്പാക്കി തുടങ്ങിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.