Currency

സൗദി സഖ്യരാജ്യങ്ങള്‍ മുന്നോട്ട് വെച്ച 13 ഇന ഉപാധികള്‍ അംഗീകരിക്കാന്‍ പ്രയാസമാണെന്ന് ഖത്തര്‍

സ്വന്തം ലേഖകന്‍Saturday, June 24, 2017 11:50 am

ദോഹ: സൗദി സഖ്യരാജ്യങ്ങള്‍ മുന്നോട്ട് വെച്ച 13 ഇന ഉപാധികള്‍ അംഗീകരിക്കാന്‍ പ്രായാസമാണെന്ന് ഖത്തര്‍. ഖത്തറിന്റെ പരമാധികാരത്തെയും സ്വതന്ത്ര വിദേശ നയത്തയും ചോദ്യം ചെയ്യുന്നതാണ് ഈ ഉപാധികളെന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ് ഡയറക്ടര്‍ ശൈഖ് സൈഫ് ബിന്‍ അഹ്മദ് അല്‍ഥാനി വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയം കുവൈറ്റ് മുഖേന തന്നെ ഔദ്യോഗിക പ്രതികരണമറിയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ ട്രെല്ലേഴ്സണും, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണും ആവശ്യപ്പെട്ട പ്രകാരം ന്യായയുക്തമോ പ്രയോഗത്തില്‍ വരുത്താവുന്നതോ കൃത്യവും യാഥാര്‍ത്ഥ്യമുള്ളതുമായതോ ആയ ഉപാധികളല്ല ഉന്നയിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടാനുള്ള ആവശ്യത്തിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.

ഇപ്പോഴത്തെ ഉപാധികള്‍ അന്താരാഷ്ട്ര കരാറുകളുടെ ലംഘനമാണെന്ന് ഖത്തര്‍ മനുഷ്യാവകാശ കമ്മിറ്റി ആരോപിച്ചു. 13 ഇന ഉപാധികള്‍ ട്വിറ്ററില്‍ ആക്ഷേപഹാസ്യ വിമര്‍ശനത്തിനാണ് വഴിവെച്ചത്. ഉപാധികളെ കുറിച്ച് പ്രതികരിച്ചില്ലെങ്കിലും പ്രശ്ന പരിഹാരത്തിന് സഹായിക്കാമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചിട്ടുണ്ട്


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x