
ദോഹ: ഖത്തറിലുണ്ടായ അപകടത്തില്‍ മലയാളി ബാലന് മരിച്ചു. ദോഹയിലെ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളിലെ ഗ്രേഡ് 1 വിദ്യാര്‍ത്ഥി ഇസാന് അഹ്മദ് ബഷീറാ(6)ണ് മരിച്ചത്. കോഴിക്കോട് കുന്ദമംഗലം പെരിങ്ങൊളം സ്വദേശി പാലക്കോട്ട് പറമ്പത്ത് ബഷീറിന്റെയും റഫാനയുടെയും മകനാണ് ഇസാന്.
രാത്രി മാതാപിതാക്കള്‍ക്കൊപ്പം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഖത്തറില്‍ മറവുചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.