ഗള്‍ഫ്, അറബ് രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ചുമത്തിയിരുന്ന ഉപരോധത്തെ തുടര്‍ന്ന് ഖത്തരി റിയാല്‍ താഴ്ചയിലായിരുന്നു. രണ്ട് ദിവസമായി കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു ഖത്തര്‍ റിയാല്‍. ഡോളറിനെതിരെ 3.796 എന്ന നിലയില്‍ കൂപ്പുകുത്തിയ റിയാല്‍ ഏറ്റവും പുതിയ നിരക്കായ 3.751 എന്ന നിലയിലേക്ക് തിരിച്ചു കയറിയിട്ടുണ്ട്.
ദോഹ: പ്രതിസന്ധികള്‍ക്കിടയിലും ഖത്തരി റിയാല്‍ ശക്തി പ്രാപിക്കുന്നു. ഗള്‍ഫ്, അറബ് രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ചുമത്തിയിരുന്ന ഉപരോധത്തെ തുടര്‍ന്ന് ഖത്തരി റിയാല്‍ താഴ്ചയിലായിരുന്നു. രണ്ട് ദിവസമായി കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു ഖത്തര്‍ റിയാല്‍. ഡോളറിനെതിരെ 3.796 എന്ന നിലയില്‍ കൂപ്പുകുത്തിയ റിയാല്‍ ഏറ്റവും പുതിയ നിരക്കായ 3.751 എന്ന നിലയിലേക്ക് തിരിച്ചു കയറിയിട്ടുണ്ട്.
റിയാലിന്റെ വിലയിടിച്ചിലില്‍ ഖത്തര്‍ സാമ്പത്തിക മേഖല ആശങ്കയിലായിരുന്നെങ്കിലും ശുഭപ്രതീക്ഷയാണ് റിയാലിന്റെ തിരിച്ചു കയറ്റം നല്‍കുന്നത്. 2001ലെ അമീരി ഉത്തരവ് പ്രകാരം റിയാലിന്റെ ഔദ്യോഗികമായ വില ഡോളറിന് 3.64 ആക്കി നിശ്ചയിച്ചിട്ടുണ്ടായിരുന്നു. ഡോളര്‍ വാങ്ങുകയാണെങ്കില്‍ 3.6385 റിയാലിന് കൂടരുതെന്നും വില്ക്കുമ്പോള് 3.6415ല്‍ കുറയരുതെന്നും ഉത്തരവില്‍ പറയുന്നു. ഖത്തറിന് മേല്‍ അയല്‍ രാജ്യങ്ങള്‍ ചുമത്തിയ സാമ്പത്തിക ഉപരോധം കാരണമാണ് നിലവിലെ ചാഞ്ചാട്ടമെന്ന് ഖത്തറിനകത്തും പുറത്തുമുള്ള ബാങ്കുകള്‍ വ്യക്തമാക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.