Currency

ലാപ്‌ടോപ് നിരോധനത്തില്‍ നിന്നും ഖത്തര്‍ എയര്‍വെയ്‌സിനെ അമേരിക്ക ഒഴിവാക്കി

സ്വന്തം ലേഖകന്‍Friday, July 7, 2017 1:23 pm

നേരത്തെ സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തിയാണ് അമേരിക്ക നിരോധനം ഏര്‍പ്പെടുത്തിയത്. അമേരിക്കന്‍ അതോറിറ്റിയുടെ നടപടി ഖത്തര്‍ എയര്‍വെയ്‌സ് സ്വാഗതം ചെയ്തു. ഖത്തര്‍ എയര്‍വെയ്‌സിന്റെ ഹബ്ബായാണ് ദോഹയിലെ ഹമദ് വിമാനത്താവളം അറിയപ്പെടുന്നത്.

ദോഹ: അമേരിക്കയിലേക്കുള്ള വിമാനങ്ങളില്‍ ലാപ്‌ടോപ് അടക്കമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനത്തില്‍ നിന്നും ഖത്തര്‍ എയര്‍വെയ്‌സിനെ ഒഴിവാക്കി. നേരത്തെ സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തിയാണ് അമേരിക്ക നിരോധനം ഏര്‍പ്പെടുത്തിയത്. അമേരിക്കന്‍ അതോറിറ്റിയുടെ നടപടി ഖത്തര്‍ എയര്‍വെയ്‌സ് സ്വാഗതം ചെയ്തു. ഖത്തര്‍ എയര്‍വെയ്‌സിന്റെ ഹബ്ബായാണ് ദോഹയിലെ ഹമദ് വിമാനത്താവളം അറിയപ്പെടുന്നത്.

ഖത്തര്‍ എയര്‍വെയ്‌സും ഹമദ് രാജ്യാന്തര വിമാനത്താവളവും അമേരിക്കന്‍ സുരക്ഷാ വിഭാഗത്തിന്റെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അമേരിക്കയ്ക്കും പ്രാദേശിക ഭരണകൂടങ്ങള്‍ക്കും അവര്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയാണെന്നും വിമാനകമ്പനി സൂചിപ്പിച്ചു.

ഇസ്താംബൂള്‍ ആസ്ഥാനമായ ടര്‍ക്കിഷ് എയര്‍ലൈന്‍സ്, ദുബായ് ആസ്ഥാനമായ എമിറേറ്റ്‌സ്, അബൂദാബി ആസ്ഥാനമായ ഇത്തിഹാദ് എന്നീ വിമാന കമ്പനികളെയും അമേരിക്ക നിരോധനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ചിലാണ് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 10 മിഡിലീസ്റ്റ് രാജ്യങ്ങളില്‍ നിന്നും വിമാനങ്ങളില്‍ ലാപ്‌ടോപ് അടക്കമുള്ള ഇലക്േ്രടാണിക് ഉപകരണങ്ങള്‍ നിരോധിച്ച് അമേരിക്ക ഉത്തരവിറക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x