റോയല്‍ ഒമാന്‍ പൊലീസിന്റെ നവീകരിച്ച വെബ്‌സൈറ്റിലാകും റോഡുകളില്‍ അപകടത്തെ തുടര്‍ന്നുണ്ടാകുന്ന ഗതാഗത കുരുക്കുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ സംവിധാനം ഒരുക്കുക. മുന്നറിയിപ്പ് ലഭിക്കുന്നത് വഴി ബദല്‍റോഡുകളെ ആശ്രയിക്കാന്‍ യാത്രക്കാര്‍ക്ക് കഴിയും.
മസ്‌കത്ത്: ഗതാഗത കുരുക്കുകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ പുതിയ സംവിധാനം വരുന്നു. റോയല്‍ ഒമാന്‍ പൊലീസിന്റെ നവീകരിച്ച വെബ്‌സൈറ്റിലാകും റോഡുകളില്‍ അപകടത്തെ തുടര്‍ന്നുണ്ടാകുന്ന ഗതാഗത കുരുക്കുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ സംവിധാനം ഒരുക്കുക. മുന്നറിയിപ്പ് ലഭിക്കുന്നത് വഴി ബദല്‍റോഡുകളെ ആശ്രയിക്കാന്‍ യാത്രക്കാര്‍ക്ക് കഴിയും.
അപകടങ്ങളെ തുടര്‍ന്ന് പലപ്പോഴും കിലോമീറ്ററുകള്‍ നീളുന്ന ഗതാഗത കുരുക്കുകള്‍ ഉണ്ടാകാറുണ്ട്. റോഡും അപകടം നടന്ന സ്ഥലവും കൃത്യമായി വെബ്‌സൈറ്റില്‍ നല്‍കുന്ന മാപ്പില്‍ രേഖപ്പെടുത്തിയിരിക്കും. ഇതുവഴി യാത്രക്കാര്‍ക്ക് ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നതിനും പൊലീസിന് രക്ഷാപ്രവര്‍ത്തനം നടത്താനും റോഡ് ഗതാഗത യോഗ്യമാക്കുന്നതിനും അവസരം ലഭിക്കും. ഇതോടൊപ്പം വെബ്‌സൈറ്റുമായി ബന്ധിപ്പിച്ച് ട്വിറ്റര്‍ ഫീഡുകള്‍ ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്.
പൊതുജനങ്ങളുമായി ആശയങ്ങള്‍ കൈമാറുന്നതിന് പൊലീസ് ട്വിറ്റര്‍ ആണ് ഉപയോഗിക്കുന്നത്. എന്നാല്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കാത്ത നിരവധി പേരുണ്ട്. ഇത്തരക്കാര്‍ക്ക് സഹായമേകുന്നതിനായി വെബ്‌സൈറ്റില്‍ ട്വിറ്റര്‍ പേജ് കൂട്ടിചേര്‍ക്കാനാണ് പദ്ധതി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.